ക്രൈം
ടിവി റിമോർട്ടിന്റെ പേരിൽ അമ്മയുമായി വഴക്ക്; ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു
ടിവിയുടെ റിമോർട്ട് നൽകാത്തതിന് അമ്മയുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ചു. ആലപ്പുഴ കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യൻ (12) ആണ് മരിച്ചത്. ടിവിയുടെ റിമോർട്ടിനെ ചൊല്ലിയുളള തർക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അമ്മ ടിവിയുടെ റിമോർട്ട് മാറ്റിവച്ചിരുന്നു. റിമോർട്ട് തരാൻ ആദിത്യൻ അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ നൽകാതിരുന്നതോടെ അമ്മയോട് വഴക്കിട്ടതിന് ശേഷം മുറിയിൽ കയറി വാതിൽ അടയ്ക്കുയായിരുന്നു.
മുറിക്കുള്ളിലെ ജനൽ കമ്പിയിലാണ് ആദിത്യൻ തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)