ചേര്‍ത്തലയില്‍ ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ച് സ്ഫോടനം. പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂര്‍ണമായി തകര്‍ന്നു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണാവള്ളി സ്വദേശികളായ രാജേഷ്, വിഷ്ണു,...
ആലപ്പുഴ ജില്ലാ കലക്ടറായി വി ആര് കൃഷ്ണതേജ ചുമതലയേറ്റു. ചുമതല കൈമാറ്റത്തിനായി കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് എത്തിയില്ല. പകരം എഡിഎമ്മാണ് പുതിയ കലക്ടര്‍ക്ക് ചുമതല കൈമാറിയത്. ആലപ്പുഴ ജില്ലയുടെ 55-മത് കലക്ടറാണ് കൃഷ്ണതേജ. ശ്രീറാമിനെ ചുമതലയേറ്റ്...
ആലപ്പുഴ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹൗസ്ബോട്ടുകള്‍, ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, ചെറുവള്ളങ്ങൾ എന്നിവയിലുള്ള യാത്ര ഓഗസ്റ്റ് മൂന്ന് അര്‍ധരാത്രി വരെ നിരോധിച്ചു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെ നിരോധനത്തിൽ...
പ്രതിഷേധങ്ങള്‍ക്കിടെ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമന് ചുമതലയേറ്റു. പതിനൊന്ന് മണിയോടെ ചുമതലയേല്‍ക്കാല്‍ കലക്ടറേറ്റിലെത്തിയ ശ്രീറാം വെങ്കിട്ടരാമനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പതിനൊന്നരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. രണ്ടുവര്‍ഷമായി ആരോഗ്യവകുപ്പിലാണ് വര്‍ക്ക് ചെയ്യുന്നത്. ആലപ്പുഴയിലെ...
മങ്കിപോക്സില്‍ കേരളത്തിന് ആശ്വാസ വാര്‍ത്ത. മങ്കിപോക്സ് രോഗലക്ഷണങ്ങള്‍ കാണിച്ച ആലപ്പുഴ, കൊല്ലം സ്വദേശികള്‍ക്ക് രോഗമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയെ അറിയിച്ചു. ഇതിന് പുറമേ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊല്ലത്ത്...
ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് സമ്മേളനത്തിനിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായ 31പേര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സംസ്ഥാനം വിട്ടുപോവരുത്, അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പോപുലര്‍ ഫ്രണ്ട്...
കാട്ടുപന്നി ഭീതിയില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങോലി, മുതുകുളം പ്രദേശങ്ങൾ. കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ കായംകുളം- കാര്‍ത്തികപ്പള്ളി റോഡില്‍ മുതുകുളം മുരിങ്ങച്ചിറയ്ക്കു സമീപം മുന്നിലേക്കു ചാടിയ പന്നിയെ തട്ടിവീണ്...
കായംകുളം ഗവണ്മെന്റ് യു പി സ്കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സ്കൂളില്‍ നിന്ന് ഇന്നലെ ഭക്ഷണം കഴിച്ച 20 ഓളം കുട്ടികള്‍ അവശനിലയില്‍. 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ഉച്ചഭക്ഷണത്തില്‍...
പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ വീട്ടില്‍ നിന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്. കുട്ടിയും കുടുംബവും ഇന്നു രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടിലെത്തിയത്. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോപ്പുലര്‍...
കായംകുളത്ത് റോഡരികില്‍ 45കാരനെ ചവിട്ടിക്കൊന്ന മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട കൃഷ്ണകുമാറിന്റെ അയല്‍വാസികളായ വിഷ്ണു, സുധീരന്, വിനോദ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാറിനെ (45)യാണ് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യലഹിരിയില്‍ അയല്‍...