Connect with us

കേരളം

ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തി; നാളെ മുതല്‍ ഏലയ്ക്ക ഇല്ലാത്ത അരവണ പായസം

Published

on

ശബരിമലയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞ പശ്ചാത്തലത്തില്‍ ഏലയ്ക്ക ചേര്‍ക്കാത്ത അരവണ നിര്‍മ്മിച്ച് നാളെ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. നിലവില്‍ ഇതുവരെ നിര്‍മ്മിച്ച അരവണകളുടെ വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്. ഇന്ന് രാത്രി മുതല്‍ ഏലയ്ക്ക ചേര്‍ക്കാത്ത അരവണ നിര്‍മ്മിച്ച് നാളെ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2.40 ലക്ഷം അരവണ ഒറ്റദിവസം കൊണ്ട് നിര്‍മ്മിക്കാന്‍ സാധിക്കും. ഈ ദിവസങ്ങളില്‍ ജൈവ ഏലയ്ക്ക ലഭിക്കുകയാണെങ്കില്‍ അത് ഉപയോഗിച്ചും അരവണ നിര്‍മ്മിക്കും. മകരവിളക്കിനോടനുബന്ധിച്ച് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ശബരിമല നട തുറന്നിരിക്കുക. ഇതിനകം ജൈവ ഏലയ്ക്ക ലഭ്യമാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. ജൈവ ഏലയ്ക്ക കിട്ടിയത് കൊണ്ട് മാത്രം കാര്യമല്ല. ഇതും പരിശോധിച്ച് ഭക്ഷ്യയോഗ്യമാണ് എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അനന്തഗോപന്‍ പറഞ്ഞു.

തീര്‍ത്ഥാടകരെ സംബന്ധിച്ച് അരവണയും അപ്പവും ഏറെ പ്രാധാന്യമുള്ളതാണ്. പ്രസാദമായി തീര്‍ത്ഥാടകര്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് അരവണയും അപ്പവുമാണ്. അതിനാല്‍ ഏലയ്ക്ക ഇല്ലാതെ അരവണ നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചതായും കെ അനന്തഗോപന്‍ പറഞ്ഞു.

ശബരിമലയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്ത അരവണ വിതരണം ചെയ്യുന്നത് തടഞ്ഞ ഹൈക്കോടതി, തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്ന അരവണയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക ചേര്‍ത്തിട്ടില്ലെന്ന് സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.അരവണ പ്രസാദത്തിന്റെ സാമ്പിള്‍ പരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍. നല്ല ഏലയ്ക്ക കിട്ടാന്‍ ഇല്ലെങ്കില്‍ ഏലയ്ക്ക ഇല്ലാതെയും അരവണ നിര്‍മ്മിക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ഇക്കാര്യത്തില്‍ സ്പൈസസ് ബോര്‍ഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കി.

തീര്‍ത്ഥാടകരുടെ താല്‍പര്യത്തിനാണ് പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി, ഭക്ഷ്യയോഗ്യമല്ലാത്ത എലയ്ക്ക ഉപയോഗിക്കുന്നത് ചെറിയ വിഷയമല്ലെന്നും നിലപാടെടുത്തു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലയ്ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നുമാണ് എഫ്എസ്എസ്എഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൊച്ചി സ്പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധന ഫലമാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്നത്. കോടതി നിര്‍ദേശിച്ച പ്രകാരമായിരുന്നു എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ അരവണയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Manjummal Boys.jpg Manjummal Boys.jpg
കേരളം23 hours ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം2 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം2 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം3 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം3 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം3 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം3 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം4 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം4 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം4 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ