Connect with us

ദേശീയം

ഇനി വീട്ടിലിരുന്നും കൊവിഡ് പരിശോധന നടത്താം

Published

on

covid test

ഇനി കൊവിഡ് പരിശോധന വീട്ടിലിരുന്നും നടത്താം. വീട്ടിൽത്തന്നെ പരിശോധന നടത്താൻ കഴിയുന്ന റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിംഗ് കിറ്റുകൾ ഉടൻ വിപണിയിലിറക്കുമെന്ന് ഐസിഎംആർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ടെസ്റ്റിംഗ് കിറ്റിന് ഐസിഎംആർ ഔദ്യോഗിക അനുമതി നൽകി.

രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമോ, അതല്ലെങ്കിൽ ലാബിൽ പരിശോധിച്ച് പോസിറ്റീവായവരുടെ പ്രൈമറി കോണ്ടാക്ടായവർക്കോ മാത്രമേ ആന്‍റിജൻ പരിശോധന നിർദേശിക്കുന്നുള്ളൂ എന്ന് ഐസിഎംആർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി പടരുന്ന സാഹചര്യത്തിൽ ടെസ്റ്റിംഗ് പരമാവധി കൂട്ടാനാണ് വീട്ടിൽത്തന്നെ ആന്‍റിജൻ പരിശോധന നടത്താനുള്ള കിറ്റ് പുറത്തിറക്കാനൊരുങ്ങുന്നത്. കൊവിഡ് രണ്ടാംതരംഗം ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ പടരുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, കൂടുതൽ ടെസ്റ്റിംഗ് കിറ്റുകൾ ഗ്രാമീണമേഖലകളിലേക്ക് ഇതുവഴി എത്തിക്കാനാകുമെന്നും, ഐസിഎംആർ കരുതുന്നു. വീടുകളിലെത്തി ആന്‍റിജൻ പരിശോധന നടത്തുന്നത് വഴി, രോഗലക്ഷണങ്ങളുള്ളവരെ പരമാവധി പുറത്തിറക്കാതെ പരിശോധന നടത്താനാകുമെന്നും കണക്കുകൂട്ടലുകളുണ്ട്.

മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് എന്ന കമ്പനിയാണ് വീട്ടിൽ പരിശോധന നടത്താവുന്ന തരം ആന്‍റിജൻ കിറ്റുകൾ വികസിപ്പിച്ചത്. എങ്ങനെ പരിശോധന നടത്താമെന്ന വിശദമായ മാന്വൽ കിറ്റിന്‍റെ കവറിലുണ്ടാകും. വീട്ടിൽ ടെസ്റ്റ് നടത്തുന്ന എല്ലാവരും ഹോം ടെസ്റ്റിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യണം. അതിന് ശേഷം, ടെസ്റ്റ് നടത്തിയ ശേഷമുള്ള സ്ട്രിപ്പിന്‍റെ ചിത്രം ഈ ആപ്പ് വഴി അപ്‍ലോഡ് ചെയ്യണം.

ഏത് ഫോണിൽ നിന്നാണോ യൂസർ റജിസ്ട്രേഷൻ നടത്തിയത് അതേ ഫോണിൽ നിന്ന് വേണം ചിത്രം അപ്‍ലോഡ് ചെയ്യാൻ. ഈ വിവരങ്ങൾ ഒരു സെൻട്രൽ സെർവറിൽ സൂക്ഷിക്കപ്പെടും. ടെസ്റ്റ് കിറ്റ്, സ്വാബ്, മറ്റ് വസ്തുക്കൾ എന്നിവ എങ്ങനെ ഉപേക്ഷിക്കാമെന്നതിലും മാന്വൽ പ്രകാരമുള്ള നിർദേശങ്ങൾ പാലിക്കണം. ഈ ടെസ്റ്റിൽ പോസിറ്റീവാകുന്നവരെ ലാബ് പരിശോധനയിൽ പോസിറ്റീവായവരെപ്പോലെത്തന്നെ കണക്കാക്കുമെന്നും, കൃത്യമായി ക്വാറന്‍റീനടക്കം പാലിക്കണമെന്നും ഐസിഎംആർ നിർദേശിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Mohanlal emburan.jpg Mohanlal emburan.jpg
കേരളം21 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

ksrtc bus side.jpeg ksrtc bus side.jpeg
കേരളം21 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

idukki.jpeg idukki.jpeg
കേരളം3 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം4 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം4 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം4 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ