Connect with us

ആരോഗ്യം

കോവിഡ്‌ പ്രതിരോധത്തിന്‌ മാർഗനിർദേശങ്ങൾ അനുസരിച്ച്‌ അംഗീകാരമുള്ള ഹോമിയോ മരുന്നുകൾ നൽകാം

Published

on

homeo covid

കോവിഡ്‌ പ്രതിരോധത്തിന്‌ കേന്ദ്രസർക്കാരും ആയുഷ്‌മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ അനുസരിച്ച്‌ അംഗീകാരമുള്ള ഹോമിയോ ഡോക്ടർമാർക്ക്‌ മരുന്നുകൾ നൽകാമെന്ന്‌ ജസ്റ്റിസ്‌ അശോക്‌ ഭൂഷൺ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്‌ ഉത്തരവിട്ടു.

മാർച്ച്‌ ആറിന്‌ ആയുഷ്‌ മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ കോവിഡിന്‌ ഹോമിയോചികിത്സ ഏതൊക്കെ രീതിയിലാകാം എന്നത്‌‌ പ്രതിപാദിച്ചിട്ടുണ്ട്‌. ഹോമിയോപ്പതിയെ രോഗശുശ്രൂഷയ്‌ക്കുള്ള ഉപായമെന്ന നിലയിൽത്തന്നെയാണ്‌ മന്ത്രാലയം വിഭാവനം ചെയ്‌തിട്ടുള്ളത്‌. കോവിഡ്‌ പ്രതിരോധിക്കാനും ലഘൂകരിക്കാനും ഹോമിയോപ്പതി ഉപയോഗിക്കാമെന്നാണ്‌ മാർഗനിർദേശത്തിൽനിന്ന്‌ മനസ്സിലാക്കാൻ കഴിയുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഹോമിയോ, ആയുഷ്‌ ഡോക്ടർമാർ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള അംഗീകാരമുള്ള മരുന്നുകൾമാത്രം നൽകിയാൽ മതിയെന്ന്‌ കേരള ഹൈക്കോടതി ആഗസ്‌ത്‌ 21ന്‌ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ എകെബി സദ്‌ഭാവനാ മിഷൻ സ്‌കൂൾ ഓഫ്‌ ഹോമിയോ ഫാർമസി‌ സുപ്രീംകോടതിയെ സമീപിച്ചു‌. മാർഗനിർദേശങ്ങൾ പൂർണമായും മനസ്സിലാക്കാതെയാണ്‌ ഹൈക്കോടതി ഉത്തരവിറക്കിയതെന്ന്‌ സുപ്രീംകോടതി വിലയിരുത്തി.

ഹോമിയോ ഡോക്ടർമാർക്ക്‌ എതിരെ നടപടി സ്വീകരിക്കണമെന്ന നിർദേശം അംഗീകരിക്കാനാകില്ല. കോവിഡ്‌ ചികിത്സയ്ക്ക്‌ മരുന്നുണ്ടെന്ന രീതിയിൽ ഡോക്ടർമാർ അവകാശവാദങ്ങളോ പരസ്യപ്രചാരണങ്ങളോ നടത്താൻ പാടില്ലെന്ന ഹൈക്കോടതി നിരീക്ഷണം സുപ്രീംകോടതിയും ശരിവച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ