Connect with us

കേരളം

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ശീവേലിക്കു കൊണ്ടുവന്ന ആന ഇടഞ്ഞോടി വന്‍ നാശനഷ്ടം വരുത്തി

Published

on

Screenshot 2023 12 16 165358

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ശീവേലിക്കു കൊണ്ടുവന്ന ആന ഇടഞ്ഞോടി വന്‍ നാശനഷ്ടം വരുത്തി. ഒളരി പിതൃക്കോവില്‍ പാര്‍ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. ഒന്നര മണിക്കൂര്‍ ഭീതി പരത്തിയ കൊമ്പന്‍ രണ്ട് കാറും ടെമ്പോ ട്രാവലറും പൂര്‍ണമായി തകര്‍ത്തു. രണ്ട് ടെമ്പോട്രാവലറുകള്‍ ഭാഗികമായി തകര്‍ത്തിട്ടുണ്ട്. ക്ഷേത്രത്തിനടുത്തുള്ള കെ. ദിനേശ് രാജ എന്നയാളുടെ വീടിന്റെ ചുറ്റുമതിലും ആന തകര്‍ത്തു. അയ്യപ്പഭക്തരുമായി എത്തിയവരുടേതാണ് തകര്‍ത്ത വാഹനങ്ങള്‍.

കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ദേവസ്വം ആനപ്പറമ്പില്‍ തളച്ചിട്ടിരിക്കുകയായിരുന്ന ആനയ്ക്ക് പാപ്പാന്‍മാര്‍ വെള്ളം കൊടുക്കുന്നതിനിടെ ആന ഇടയുകയായിരുന്നു. ഇടഞ്ഞോടിയ ആന പടിഞ്ഞാറെ നട വഴി രാധാകൃഷ്ണ ഓഡിറ്റോറിയത്തിനു സമീപത്തെ പറമ്പിലെത്തി. പുറകേ എത്തിയ പാപ്പാന്‍മാരെ ആന വിരട്ടിയോടിച്ചു. പറമ്പില്‍നിന്നും തൃശൂര്‍ റോഡിലേക്ക് കയറിയ ആന റോഡരികില്‍ കിഴക്കുഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന ട്രാവലര്‍ സമീപത്തെ കാനയിലേക്ക് മറിച്ചിട്ടു.

ഈ സമയം വാഹനത്തില്‍ ആരും ഉണ്ടാവാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. അക്രമാസക്തനായ ആന സമീപത്തുണ്ടായിരുന്ന കാറും തകര്‍ത്ത് കാനയിലേക്ക് കുത്തിമറിച്ചിട്ടു. രണ്ട് വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. റോഡിന്റെ പടിഞ്ഞാറ് പാര്‍ക്കുചെയ്തിരുന്ന രണ്ട് ടെമ്പോ ട്രാവലറുകള്‍ ഭാഗികമായി കേടുപാടു വരുത്തി. എകാദശി വില്പനയ്ക്കായി സ്ഥാപിച്ച സമീപത്തെ വഴിവാണിഭകടയും ആന തകര്‍ത്തു. തുടര്‍ന്ന് പറമ്പിലേക്ക് തന്നെ ഇറങ്ങിയ ആന പരാക്രമം തുടര്‍ന്നു. അതിനിടെ പാപ്പാന്‍മാര്‍ ആനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ വിരട്ടി ഓടിച്ചു. പറമ്പിലെ തെങ്ങ് കുത്തിമറിച്ചിടാനും ശ്രമിച്ചു.

Also Read:  'ഞങ്ങളടിച്ചോളാം നിങ്ങളടിക്കണ്ട', കായംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരെ ക്രൂരമായി മര്‍ദിച്ച് പൊലീസ്

വീണ്ടും റോഡിലേക്ക് കയറിയ ആന റോഡിന് പടിഞ്ഞാറ് ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറും തകര്‍ത്തു. കാര്‍ മതിലിനപ്പുറത്തേക്ക് മറിച്ചിടുകയുംചെയ്തു. തൃശൂരില്‍നിന്നും എലിഫന്റ് സ്‌ക്വാഡെത്തി വടം കെട്ടി 5.35 ഓടെയാണ് ആനയെ തളച്ചത്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് ശങ്കര്‍, വലപ്പാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ സുശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ആന ഇടഞ്ഞതറിഞ്ഞ് നൂറുകണക്കിനാളുകള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ത്യപ്രയാര്‍ -തൃശൂര്‍ സംസ്ഥാനപാതയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ദുരന്തം ഒഴിവാക്കാന്‍ ഗതാഗതം പൊലീസ് മറ്റ് വഴികളിലൂടെ തിരിച്ചുവിടുകയായിരുന്നു.

Also Read:  ‘നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപ്രശ്നം’; സർക്കാരിന് നിയമോപദേശം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം7 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം8 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം10 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം11 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം12 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം13 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ