Connect with us

ദേശീയം

ആമസോണിലും കൂട്ടപ്പിരിച്ചുവിടലിന് നീക്കം; 10,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

Published

on

ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണിലും കൂട്ടപ്പിരിച്ചുവിടലിന് നീക്കം. പത‌ിനായിരത്തോളം ജീവനക്കാരെ ഈ ആഴ്ച പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ റീട്ടെയ്ൽ, ഹ്യൂമന്റിസോഴ്സ് വിഭാഗങ്ങളിലാണ് ജീവനക്കാരെ ഒഴിവാക്കുക. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. ന്യൂയോർക്ക് ടൈംസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പിരിച്ചുവിടൽ ആമസോണിന്റെ ഏകദേശം മൂന്ന് ശതമാനം കോർപ്പറേറ്റ് ജീവനക്കാരെ ബാധിക്കും. ഈ വർഷം ലാഭം നേടുന്നതിൽ പരാജയപ്പെട്ട യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ നീക്കം നടത്തുന്നതായി ദിവസങ്ങൾക്ക് മുമ്പ് തന്നെ വാർത്തകൾ വന്നിരുന്നു. അലക്സ ഉൾപ്പെടെയുള്ള ആമസോണിന്റെ ഡിവൈസ് ഓർഗനൈസേഷൻ വിഭാഗത്തിലെ ജീവനക്കാരെയാണ് പിരിച്ചുവിടുകയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ, റീട്ടെയിൽ ഡിവിഷൻ, എച്ച്ആർ വിഭാഗം ജീവനക്കാരേയും പിരിച്ചുവിട്ടേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കുമെന്നും സൂചനയുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് 1,608,000 മഴുവൻ സമയ-പാർട്ട് ടൈം ജീവനക്കാരാണ് ആമസോണിൽ ജോലി ചെയ്യുന്നത്. സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന ആമോസൺ സ്ഥാപകൻ ജെഫ് ബോസിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് കൂട്ടപ്പിരിച്ചുവിടൽ വാർത്തയും എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. 124 ബില്യൺ യുഎസ് ഡോളർ വരുന്ന സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നൽകുമെന്നായിരുന്നു ജെഫ് ബോസിന്റെ പ്രഖ്യാപനം.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് നേരത്തേ മുതൽ തന്നെ ആമസോണിൽ പ്രതിസന്ധി ഉടലെടുത്തിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്തംബർ വരെ ഏകദേശം 80,000 ആളുകളെ വെട്ടിക്കുറച്ചിരുന്നുവെന്നും. NYT റിപ്പോർട്ട് അനുസരിച്ച് ആമസോണിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു, കാരണം ടെക് ഭീമൻ ഏപ്രിൽ മുതൽ സെപ്തംബർ വരെ ഏകദേശം 80,000 ആളുകളുടെ എണ്ണത്തിൽ കുറവു വരുത്തി, പ്രാഥമികമായി ഉയർന്ന ആട്രിഷനിലൂടെ അതിന്റെ മണിക്കൂർ ജീവനക്കാരെ ചുരുക്കി.

സെപ്റ്റംബർ മാസത്തിൽ ചെറിയ ടീമുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്തുന്നത് മരവിപ്പിക്കുകയും ഒക്ടോബറിൽ, അതിന്റെ പ്രധാന റീട്ടെയിൽ ബിസിനസിൽ 10,000-ത്തിലധികം ഓപ്പൺ റോളുകളിലേക്ക് ജീവനക്കാരെയെടുക്കുന്നത് നിർത്തിവെക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച്ച മുമ്പ് കമ്പനിയിലുടനീളം ക്ലൗഡ് കമ്പ്യൂട്ടിങ് ഡിവിഷൻ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ കോർപ്പറേറ്റ് ഹൈറിങ്ങും നിർത്തലാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version