കേരളം
നടിയെ ആക്രമിച്ച കേസ്: വിചാരണ ആറ് മാസത്തേക്കുകൂടി നീട്ടി; ഇനി സമയം നീട്ടില്ലെന്ന് സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറ് മാസത്തേക്ക്കൂടി നീട്ടണമെന്ന പ്രത്യേക വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടി നല്കിയ കോടതി ഇനി സമയം നീട്ടി നല്‍കില്ലെന്നും അറിയിച്ചു.ഫെബ്രുവരി 16നാണ് കേസ് വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി.എം.വര്‍ഗീസ് സുപ്രീംകോടതിയ്ക്ക് ഹൈക്കോടതി രജിസ്റ്റാര്‍ മുഖേന കത്ത് നല്‍കിയത്.
കേസ് മാറ്റുന്നതിനുളള അപേക്ഷ ഇതുവരെ പ്രോസിക്യൂഷന് ഹാജരാക്കിയിട്ടില്ല. അതിനാല്‍ നിര്‍ദ്ദേശിച്ച സമയത്ത് വിചാരണ തീരുക പ്രയാസമാണ്. കത്തില്‍ പ്രത്യേക വിചാരണ കോടതി ജഡ്ജി ചൂണ്ടിക്കാട്ടുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement