സാമ്പത്തികം
അക്ഷയതൃതീയക്ക് സംസ്ഥാനത്തു വിറ്റത് 1600 കോടിയോളം രൂപയുടെ സ്വർണം
അക്ഷയതൃതീയ ദിനമായ വെള്ളിയാഴ്ച സംസ്ഥാനത്തു വിറ്റത് ഏകദേശം 1600 കോടി രൂപയുടെ സ്വർണം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില തുടരുമ്പോഴും മുൻ വർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 5 മുതൽ 7 ശതമാനം വരെ വർധവുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റേതാണ് കണക്കുകൾ.
ഏതാണ്ട് 2300- 2400 കിലോ ഗ്രാം സ്വർണം വിറ്റുപോയി. കൂടുതലും വിറ്റത് 22, 28 കാരറ്റുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ. വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നു താഴേക്ക് വരാതെ നിന്നത് വിൽപ്പനയെ സാരമായി തന്നെ ബാധിച്ചുവെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്.
അക്ഷയ തൃതീയ ദിനത്തിൽ രണ്ട് തവണയായി സ്വർണ വില കൂടി. രാവിലെ 7.30നു ജ്വല്ലറികളിൽ വ്യാപാരം ആരംഭിക്കുമ്പോൾ ഗ്രാമിന് 6660 രുപയായിരുന്നു. പവന് 53,280. എന്നാൽ രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ഗ്രാമിനു വില 6700 രൂപയായി.