Connect with us

ദേശീയം

കെജ്രിവാളിന്റെ അറസ്റ്റ്; ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം; AAP മന്ത്രിമാര്‍ അറസ്റ്റില്‍

Published

on

Kejriwal 1 1

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാക്കി ആംആദ്മി. രണ്ടു മന്ത്രിമാരടക്കം നിരവധി എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി അതിഷി അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിഷേധ മാര്‍ച്ച് ഐടിഒയ്ക്ക് സമീപം പൊലീസ് തടഞ്ഞിരുന്നു.

സമരം കണക്കിലെടുത്തു ഡൽഹിയിലെ പ്രധാന പാതകൾ ബാരിക്കേഡ് ഉയർത്തി അടച്ചു. ഡൽഹിയിൽ ദ്രുതകർമ സേനയെ ഉൾപ്പെടെ വിന്യസിച്ചു കഴിഞ്ഞു. ഇ.ഡി. ആസ്ഥാനത്തും സുരക്ഷ വർധിപ്പിച്ചു.

സംഘര്‍ഷത്തിനിടെ മന്ത്രിമാരായ അതിഷി മര്‍ലേനയും സൗരഭ് ഭരദ്വാജും റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് രണ്ടു മന്ത്രിമാരെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധിച്ച നിരവധി എഎപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. എഎപി പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി ഡിഡി മാര്‍ഗ് ഏരിയയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Also Read:  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് | Gold rate today

ഭഗവന്ത് മാൻ ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതാക്കൾ വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്ത് ഇറങ്ങുന്നതോടെ രാജ്യവ്യാപക പ്രതിഷേധത്തിന് എഎപി ആരംഭം കുറിക്കുകയാണ്.

അരവിന്ദ് കെജ്രിവാളിനെതിരായ ഇഡി നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ആംആദ്മി പാര്‍ട്ടി നടത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അരവിന്ദ് കെജ്രിവാളിനെ ഔദ്യോഗിക വസതിയില്‍ വെച്ച് ഇഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ഇന്ന് രണ്ടു മണിയോടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.

Also Read:  കെജരിവാള്‍ രാജിവെയ്ക്കില്ല: കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി, ഇന്ന് കോടതിയില്‍ ഹാജരാക്കും

കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ ഡല്‍ഹി ഇഡി ആസ്ഥാനത്ത് തുടരുകയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അഡീഷനല്‍ ഡയറക്ടര്‍ കപില്‍ രാജാണ് ചോദ്യം ചെയ്യുന്നത്. ബിആര്‍എസ് നേതാവ് കെ.കവിതയ്‌ക്കൊപ്പം കെജ്രിവാളിനെ ചോദ്യം ചെയ്യും.

Also Read:  നിറം അല്ല, ജാതി അല്ല, കലയാണ്: രാമകൃഷ്ണന് ഐക്യദാർഢ്യവുമായി ആർഎൽവി കോളേജിലെ ബാനറുകൾ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

New Cyclone In Odisha And Heavy Rain alert In Kerala New Cyclone In Odisha And Heavy Rain alert In Kerala
കേരളം1 hour ago

കേരളതീരത്ത് കാലവര്‍ഷം നാളെയെത്തും

images (1) images (1)
കേരളം2 hours ago

സംസ്ഥാനത്ത് 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍

20240529 134200.jpg 20240529 134200.jpg
കേരളം3 hours ago

KSRTC ശൗചാലയങ്ങള്‍ വൃത്തിഹീനം; കരാറുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

manjjummal .jpeg manjjummal .jpeg
കേരളം4 hours ago

ആസൂത്രിത തട്ടിപ്പ്; മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയില്‍

kseb kseb
കേരളം22 hours ago

കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം

ganesh kumar ganesh kumar
കേരളം1 day ago

എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം; കണ്ടക്ടര്‍മാര്‍ക്ക് ഗണേഷ് കുമാറിന്റെ നിര്‍ദേശം

kochi kochi
കേരളം1 day ago

വെള്ളത്തില്‍ മുങ്ങി കൊച്ചി

20240527 165311.jpg 20240527 165311.jpg
കേരളം2 days ago

പത്രപ്രവർത്തകനെ കള്ളക്കേസെടുത്ത് ജയിലിലടച്ച ഉദ്യോഗസ്ഥരെ ശിക്ഷിക്കണം; കേരള പത്രപ്രവർത്തക അസോസിയേഷൻ

driving test vehicle .jpeg driving test vehicle .jpeg
കേരളം2 days ago

എട്ടും എച്ചും എടുക്കാന്‍ ഇനി വാഹനം എം.വി.ഡി വക

kuzhimanthi.jpeg kuzhimanthi.jpeg
കേരളം2 days ago

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ 85 പേര്‍ ആശുപത്രിയില്‍

വിനോദം

പ്രവാസി വാർത്തകൾ