Connect with us

ദേശീയം

കോണ്‍ഗ്രസ് സീറ്റ് തന്നില്ലെങ്കില്‍ വേറെ വഴി നോക്കും; തുറന്നുപറഞ്ഞ് ശശി തരൂര്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ബിജെപിയും എഎപിയും മാത്രമല്ല, മറ്റു പലര്‍ക്കും തന്നോട് താത്പര്യമുണ്ടെന്ന് അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘മുന്നിലുള്ള എല്ലാ ‘ഓപ്ഷനുകളെ’ കുറിച്ചും ഗൗരവമായി പരിശോധിക്കുകയാണ്. ഇനി മത്സരിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. മത്സരത്തിന് ടിക്കറ്റ് നല്‍കിയാല്‍, അത് ഒരു ഓപ്ഷനായിരിക്കാം. മറ്റ് ഓപ്ഷനുകളുമുണ്ട്’- തരൂര്‍ പറഞ്ഞു.

ഇപ്പോള്‍ അതിലേക്കൊന്നും കടക്കാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ പൊതു ജീവിതം എടുത്താല്‍, എവിടെയും ഒന്നിനുവേണ്ടിയും യാചിക്കാന്‍ നില്‍ക്കുന്ന ആളല്ല താനെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. എഎപിയും ബിജെപിയും മാത്രമല്ല തനിക്ക് വേണ്ടി രംഗത്തുള്ളത്. പ്രത്യയശാസ്ത്രപരമായ ബോധ്യങ്ങളുള്ളതിനാല്‍ അസൗകര്യങ്ങളുണ്ട്. ഒരേ പ്രത്യയശാസ്ത്ര പരിസരം പങ്കിടാത്ത പാര്‍ട്ടികള്‍ ഒരുപക്ഷേ തനിക്ക് ഉള്‍ക്കൊള്ളാന്‍ എളുപ്പമുള്ള ഇടമായിരിക്കില്ല.

ഡല്‍ഹിയില്‍ എഎപിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുണ്ട്. എന്നാല്‍ അവരുടെ ചില പ്രവര്‍ത്തനങ്ങള്‍ നല്ലതാണ്. സേവനങ്ങള്‍ നല്‍കുന്നത് നല്ലതാണ്. ഇത് 2020ല്‍ കേരളത്തിലും കണ്ടു.നിങ്ങള്‍ക്ക് ഫലപ്രദമായി പൊതുജനങ്ങള്‍ക്ക് സേവനം നല്‍കാന്‍ കഴിയുമെങ്കില്‍, അത് മോശമായ കാര്യമല്ല. കേരള രാഷ്ട്രീയത്തിന്റെ പ്രത്യേകതകളെ എത്രത്തോളം കാര്യക്ഷമമായി അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എഎപിയുടെ വിജയം, നമുക്ക് നോക്കാം- തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി. ‘തെരഞ്ഞെടുപ്പുവരെ കാത്തിരിക്കൂ. എന്തൊക്കെയാണ് സാധ്യതകള്‍ എന്ന് നോക്കാം. അനന്തരാവകാശി മത്സര രംഗത്തില്ലെങ്കില്‍ മറ്റുള്ളവര്‍ മുന്നോട്ടുവരും. ഞങ്ങള്‍ക്ക് നല്ല ചോയിസുകളുണ്ടാകും’- അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്യക്ഷമതയുള്ളയാളാണെന്നും തരൂര്‍ പറഞ്ഞു. താന്‍ അദ്ദേഹവുമായി ഇടപെട്ട എല്ലാ വിഷയങ്ങളിലും അദ്ദേഹം കാര്യമായി ഇടപെട്ടു. നിങ്ങള്‍ക്ക് അദ്ദേഹം വാക്കുതന്നിട്ടുണ്ടെങ്കില്‍ അത് നടന്നിരിക്കും. അദ്ദേഹത്തോട് തനിക്ക് വലിയ ബഹുമാനമാണെന്നും തരൂര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version