Connect with us

കേരളം

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം: പി.സി ജോര്‍ജ് എം.എല്‍.എയെ സ്പീക്കര്‍ ശാസിച്ചു

Published

on

6266dd1228ec3326c51a43cc02e4be63465fcb3295bc75428da3f2de5d2cfcf2

ക​ന്യാ​സ്ത്രീ​ക്കെ​തി​രാ​യി മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യ പി.​സി. ജോ​ര്‍​ജ് എം​.എ​ല്‍​.എ​യെ സ്പീ​ക്ക​ര്‍ ശാ​സി​ച്ചു. 14-ാം നി​യ​മ​സ​ഭയുടെ അവസാന സ​മ്മേ​ള​ന​ത്തി​ലാണ് പി.​സി. ജോ​ര്‍​ജി​നെ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ശാ​സി​ച്ച​ത്. പി.​സി. ജോ​ര്‍​ജി​ന്‍റെ പെ​രു​മാ​റ്റം നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് സ്പീ​ക്ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പി.സി ജോര്‍ജ് എം.എല്‍.എയെ ശാസിക്കാന്‍ നിയമസഭാ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ നല്‍കിയിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിലാണ് ജോര്‍ജിനെതിരായ നടപടിക്ക് ശിപാര്‍ശ നല്‍കിയത്.ശാ​സ​ന സ്വീ​ക​രി​ക്കു​ന്ന​താ​യി പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട ആ​ള്‍ എ​ങ്ങ​നെ ക​ന്യാ​സ്ത്രീ​യാ​കു​മെ​ന്നും ആ ​പ്ര​യോ​ഗം സ​ഭാ ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പി.​സി. ജോ​ര്‍​ജ് പ​റ​ഞ്ഞു. സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല.

നിയമസഭയുടെയും അംഗങ്ങളുടെയും പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങളെന്ന് എത്തിക്‌സ് കമ്മിറ്റി നിരീക്ഷിച്ചിരുന്നു. നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന പരാമര്‍ശമാണ് പി. സി ജോര്‍ജ് നടത്തിയത്. പീഡനക്കേസിലെ ഇരയെ പിന്തുണച്ചവര്‍ക്കെതിരെ സ്വഭാവഹത്യ നടത്താന്‍ ശ്രമിച്ചെന്നും പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തി. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അടക്കമുള്ളവരാണ് പി. സി ജോര്‍ജിനെതിരെ പരാതി നല്‍കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം16 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ