Connect with us

സാമ്പത്തികം

12 കോടിയുടെ ഭാഗ്യം; വിഷു ബംപര്‍ റിസൽട്ട്

Published

on

vishu bumber24.jpg

കേരളം കാത്തിരുന്ന വിഷു ബംപര്‍ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. VC 490987 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. ആലപ്പുഴ ജില്ലയിലെ അനില്‍കുമാറെന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി രൂപയ്ക്ക് VB 429992, VC 523085,VD 154182, VE 565485, VG 654490 എന്നീ നമ്പറുകള്‍ അര്‍ഹമായി.

42 ലക്ഷം ടിക്കറ്റ് അച്ചടിച്ചതില്‍ പതിനായിരത്തില്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാതെ ബാക്കിയായത്. 300 രൂപയാണ് ടിക്കറ്റ് വില. ആറ് പേര്‍ക്ക് അഞ്ച് ലക്ഷം രൂപവീതമാണ് നാലാം സമ്മാനം. അഞ്ചു മുതല്‍ ഒന്‍പതു വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.
പത്തു കോടി ഒന്നാം സമ്മാനമുള്ള മണ്‍സൂണ്‍ ബംപറും ഇന്ന് പുറത്തിറക്കും. 250 രൂപയാണ് മണ്‍സൂണ്‍ ബംപറിന്‍റെ ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്കും നൽകും. ജൂലൈ 31നാകും മണ്‍സൂണ്‍ ബംപറിന്‍റെ നറുക്കെടുപ്പ്.

മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ ആറ് പേർക്ക് ലഭിക്കും.

അർഹമായ ടിക്കറ്റുകൾ

VA 160472
VB 125395
VC 736469
VD 367949
VE 171235
VG 553837

നാലാം സമ്മാനം 5 ലക്ഷം

VA 444237
VB 504534
VC 200791
VD 137919
VE 255939
VG 300513

കഴിഞ്ഞ വര്‍ഷം കോഴിക്കോട് സ്വദേശിക്കായിരുന്നു 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത്. പേര് വിവരം പുറത്തുവിടരുതെന്ന് ഒന്നാം സമ്മാനം ലഭിച്ച വ്യക്തി അഭ്യർഥിച്ച‍തിനാൽ മറ്റു വിവരങ്ങൾ ഭാഗ്യക്കുറി വകുപ്പ് പുറത്തുവിട്ടിട്ടില്ല. ഏജൻസി കമ്മിഷനും നികുതിയും കഴിച്ച് 7.56 കോടി രൂപ അജ്ഞാതനായ ഭാഗ്യവാന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വ്യാഴാഴ്ച ലോട്ടറി വകുപ്പ് കൈമാറി. വിഷു ബംപർ ഫലം ദിവസങ്ങളായിട്ടും ഭാഗ്യവാൻ ആരെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ വര്‍ഷം മേയ് 24നായിരുന്നു നറുക്കെടുപ്പ്. വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടാലുള്ള പൊല്ലാപ്പ് സഹിക്കാന്‍ വയ്യാത്തത് കൊണ്ടാണ് അജ്ഞാതനായിരിക്കുന്നതെന്നും ഇദ്ദേഹം വകുപ്പിനെ അറിയിച്ചിരുന്നു. സ്വകാര്യത മാനിച്ച് വിവരം പുറത്തുവിടാനാവില്ലെന്ന് വകുപ്പും നിലപാടെടുത്തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

മഞ്ഞക്കൊന്ന .jpeg മഞ്ഞക്കൊന്ന .jpeg
കേരളം5 hours ago

കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും

20240627 181513.jpg 20240627 181513.jpg
കേരളം5 hours ago

ഹണിട്രാപ്പ് കേസ്; ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു

20240627 121013.jpg 20240627 121013.jpg
കേരളം11 hours ago

‘ടിപി കേസ് ശിക്ഷാ ഇളവ്’: മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

20240627 100959.jpg 20240627 100959.jpg
കേരളം13 hours ago

KSRTC ബസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

rank list.jpeg rank list.jpeg
കേരളം13 hours ago

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

pension2724.jpeg pension2724.jpeg
കേരളം15 hours ago

ക്ഷേമ പെന്‍ഷൻ വിതരണം ഇന്നുമുതൽ; നല്‍കുന്നത് ജൂണ്‍ മാസത്തെ തുക

20240626 230658.jpg 20240626 230658.jpg
കേരളം1 day ago

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

cabinet meet.jpeg cabinet meet.jpeg
കേരളം1 day ago

സംസ്ഥാനത്തെ ഇന്നത്തെ  മന്ത്രിസഭായോഗ തീരുമാനങ്ങള്‍

20240626 204600.jpg 20240626 204600.jpg
കേരളം1 day ago

ദുരന്തനിവാരണത്തിന് റവന്യു ഉദ്യോഗസ്ഥർ അധികാരപരിധിയിൽ തുടരണം: റവന്യു മന്ത്രി

rain wayanad .jpeg rain wayanad .jpeg
കേരളം1 day ago

പത്തനംതിട്ടയിലും വയനാട്ടിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വിനോദം

പ്രവാസി വാർത്തകൾ