Connect with us

കേരളം

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

Published

on

20240518 170921.jpg

കെഎസ്ആർടിസി ‌ഡ്രൈവർ എച്ച് യദു ഓടിച്ച സൂപ്പർ ഫാസ്റ്റ് ബസിന്റെ സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. മേയർ ആര്യാ രാജേന്ദ്രനും യദുവും തമ്മിലുളള തർക്കത്തിൽ പൊലീസിന്റെ ആവശ്യപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്. രണ്ട് മാസമായി ബസിന്റെ സ്‌പീഡ് ഗവർണർ ഇളക്കിയിട്ടിരിക്കുകയാണെന്നും ജിപിഎസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നുമാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് യദുവിനെതിരെ നൽകിയ പരാതിയിൽ മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന ആര്യാ രാജേന്ദ്രന്റെ പരാതിയിലാണ് കേസ്. ഓവർടേക്കിംഗുമായി ബന്ധപ്പെട്ടല്ല തർക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയതുകൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും മേയർ പറഞ്ഞിരുന്നു.

ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യദു കോടതിയിൽ ഹർജി നൽകിയിരുന്നു. ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്. ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും യദു പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് യദു കോടതിയെ സമീപിച്ചത്.

മേയറും ഭർത്താവ് സച്ചിൻ ദേവും കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞത് വൻവിവാദമായിരുന്നു. തുടർന്ന് യദു നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദ്ദേശപ്രകാരം ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആര്യാ രാജേന്ദ്രനടക്കം അഞ്ച് പേർക്കെതിരെയാണ് കേസ്.

യദുവിന്റെ കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ കന്റോൺമെന്റ് പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഐപിസി 353 വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240628 184231.jpg 20240628 184231.jpg
കേരളം11 hours ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

fishing ban3.jpeg fishing ban3.jpeg
കേരളം12 hours ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

20240628 145607.jpg 20240628 145607.jpg
കേരളം15 hours ago

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

20240628 133404.jpg 20240628 133404.jpg
കേരളം16 hours ago

സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

idukki bus accident.jpg idukki bus accident.jpg
കേരളം17 hours ago

സ്‌കൂള്‍ ബസും KSRTC യും കൂട്ടിയിടിച്ചു; എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മഞ്ഞക്കൊന്ന .jpeg മഞ്ഞക്കൊന്ന .jpeg
കേരളം1 day ago

കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും

20240627 181513.jpg 20240627 181513.jpg
കേരളം1 day ago

ഹണിട്രാപ്പ് കേസ്; ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു

20240627 121013.jpg 20240627 121013.jpg
കേരളം2 days ago

‘ടിപി കേസ് ശിക്ഷാ ഇളവ്’: മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

20240627 100959.jpg 20240627 100959.jpg
കേരളം2 days ago

KSRTC ബസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

rank list.jpeg rank list.jpeg
കേരളം2 days ago

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

വിനോദം

പ്രവാസി വാർത്തകൾ