സാമ്പത്തികം
റെക്കോർഡ് വിലയിൽ നിന്നും താഴേക്ക് സ്വർണം | Gold rate today
വമ്പൻ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ശനിയാഴ്ച (13.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6650 രൂപയിലും പവന് 53,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും പവന് 480 രൂപയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5560 രൂപയും പവന് 44,480 രൂപയുമാണ് വിപണി വില. വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 89 രൂപയായി താഴ്ന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമില്ലാതെ 103 രൂപയാണ് നിരക്ക്.
വെള്ളിയാഴ്ച (12.04.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും പവന് 800 രൂപയും വർധിച്ച് സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6720 രൂപയിലും പവന് 53,760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും പവന് 720 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5620 രൂപയും പവന് 44,960 രൂപയുമായിരുന്നു നിരക്ക്.
യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട് പ്രകാരം എപ്പോൾ വേണമെങ്കിലും ഇസ്രായേലിനെതിരെ ഇറാൻ ആക്രമണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇന്നലെ അന്താരാഷ്ട്ര സ്വർണവില 2400 ഡോളർ കടന്നിരുന്നു. തുടർന്ന് സ്വർണ്ണവില സാങ്കേതികമായ തിരുത്തൽ നടത്തിയിട്ടുണ്ട്. 80 ഡോളർ കുറഞ്ഞ് 2343 ഡോളറിലേക്ക് എത്തി. ഇതാണ് സംസ്ഥാനത്തെ വില കുറയാൻ കാരണമായത്.