Connect with us

ക്രൈം

അടിമുടി ദുരൂഹത; പത്തനംതിട്ടയിലെ വാഹനാപകടത്തിൽ സംഭവിച്ചതെന്ത്?

Screenshot 2024 03 29 145903

ഇന്നലെ രാത്രി പത്തനംതിട്ട അടൂരിലുണ്ടായ കാർ അപകടത്തിലാണ് സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം മൻസിലിൽ ഹാഷിമും തുമ്പമൺ നോർത്ത് ഹൈസ്‌കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം സ്വദേശിനി അനുജ രവീന്ദ്രനും മരിച്ചത്. അടൂർ പട്ടാഴിമുക്കിൽ ഇരുവരും സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആദ്യഘട്ടത്തിൽ അപകടമരണമെന്ന സംശയം പിന്നീട് പൊലീസിനെ ആത്മഹത്യയെന്ന നിഗമനത്തിലേക്കെത്തിച്ചു.

മരിച്ച അനുജയും ഹാഷിമും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാത്രി പത്തരയോടെ അടൂരിൽനിന്ന് പത്തനാപുരത്തേക്കുള്ള വഴിയിലായിരുന്നു അപകടം നടന്നത്. ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കൾ അറിയുകയും അത് പിന്നീട് കുടുംബപ്രശ്‌നങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ കാർ പൂർണമായി തകർന്നിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഈ കാർ വാടകയ്ക്ക് എടുത്തതാണ്.

മൽപിടുത്തം നടന്നെന്ന് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

ആത്മഹത്യയെന്ന സൂചന പുറത്തുവന്നതോടെ അപകടത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി ഏനാദിമം​ഗലം പഞ്ചായത്ത് അം​ഗം ശങ്കർ മരൂർ രം​ഗത്തെത്തി. അനുജയും ​ഹാഷിമുമായി കാറിൽ മൽപിടുത്തം നടന്നിരുന്നതായാണ് ശങ്കർ പറയുന്നത്. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ആലയിൽപ്പടിയിൽ വെച്ച് കാർ കണ്ടിരുന്നുവെന്നും ശങ്കർ പറഞ്ഞു. ഓട്ടത്തിനിടെ കാറിന്റെ ഡോർ തുറന്നു. അനുജ ഇരുന്ന ഭാ​ഗത്തെ ഡോർ മൂന്നു തവണ തുറന്നു. കാലുകൾ പുറത്തിടുന്നത് കണ്ടിരുന്നു… കാർ പലവട്ടം വലത്തേക്ക് പാളിയിരുന്നെന്നും ശങ്കർ വെളിപ്പെടുത്തി. അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിക്കുകയായിരുന്നു.

‘ഫോൺ വിളിച്ചപ്പോൾ അനുജ കരഞ്ഞു’

നൂറനാട് സ്വദേശിയാണ് തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപിക അനുജ. കായംകുളം സ്വദേശിയാണ് ഭർത്താവ്. ഇവർക്ക് 11 വയസുള്ള മകനും ഉണ്ട്. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഹരിശ്രീ എന്ന ബസിന്റെ ഡ്രൈവറാണ് ഹാഷിം. സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. കുളക്കടയിൽവെച്ചാണ് ഹാഷിം വാഹനം തടഞ്ഞതെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ഹാഷിം വിളിച്ചപ്പോൾ അനുജ ആദ്യം പോയില്ല. പിതൃസഹോദരന്റെ മകനാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഹാഷിം ട്രാവലറിലേക്ക് കയറാൻ ശ്രമിച്ചിരുന്നു. വഷളാകുന്ന ഘട്ടത്തിൽ അനുജ ഇറങ്ങിപ്പോയെന്ന് പ്രധാനാധ്യാപിക പറഞ്ഞു. അസ്വഭാവികത തോന്നി അധ്യാപകർ അനുജയെ വിളിച്ചിരുന്നു. ഫോൺ വിളിച്ചപ്പോൾ അനുജ കരഞ്ഞു. മരിക്കാൻ പോകുന്നുവെന്ന് അനുജ പറഞ്ഞു. അമിത വേഗത്തിലാണ് കാർ പോയതെന്ന് പ്രധാനാധ്യാപിക പറഞ്ഞു.

തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. അമിത വേഗതയിലാണ് അനുജയെ കാറിൽ കയറ്റിക്കൊണ്ട് പോയത്. സഹഅധ്യാപികർക്ക് സംശയം തോന്നി അടൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് വാഹനത്തിനായി പൊലീസും പരിശോധന നടത്തിയിരുന്നു. ഇതിനിടെ അനുജയെ സഹഅധ്യാപകർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. അനുജ കരയുന്നുണ്ടായിരുന്നെന്നും കുഴപ്പമില്ല ഞാൻ എത്തിക്കോളാം എന്നു പറഞ്ഞാണ് ഫോൺ കട്ടാക്കിയതെന്ന് അധ്യാപകർ പറയുന്നു. പിന്നാലെയാണ് അപകടവിവരം അറിയുന്നത്.അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. അനുജയ്ക്ക് 11 വയസുള്ള മകനുണ്ട്. കായകുളം സ്വദേശിയാണ് ഭർത്താവ്.

Also Read:  കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം ആത്മഹത്യയെന്ന് പ്രാഥമിക സൂചന

‘മടങ്ങിവരാമെന്ന് പറഞ്ഞാണ് അവൻ പോയത്’

ഹാഷിം ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മകന് നല്ല മനക്കരുത്തുണ്ടെന്നും ഹാഷിമിന്റെ പിതാവ് ഹക്കിം പറഞ്ഞു. പൊതുകാര്യങ്ങളിലെല്ലാം ഇടപെടുന്നയാളായിരുന്നു മകൻ. ഇന്നലെ ഒരു ഫോൺ വന്നു. പിന്നാലെ, ഉടൻ മടങ്ങിവരാമെന്ന് പറഞ്ഞ് മകൻ വീട്ടിൽ നിന്നിറങ്ങി. പിന്നെ അപകടം നടന്നതായാണ് അറിയുന്നത്. ഹാഷിമിനൊപ്പം മരിച്ച അനുജയെ തങ്ങൾക്കറിയില്ലെന്നും ഹക്കിം മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read:  11 കോടി നൽകണം; കോൺഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240508 211150.jpg 20240508 211150.jpg
കേരളം4 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

IMG 20240508 WA0033.jpg IMG 20240508 WA0033.jpg
കേരളം7 hours ago

സംഗീത് ശിവൻ അന്തരിച്ചു

20240508 160436.jpg 20240508 160436.jpg
കേരളം9 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

20240508 155212.jpg 20240508 155212.jpg
കേരളം9 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

sivankutty.jpg sivankutty.jpg
കേരളം9 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

20240508 123804.jpg 20240508 123804.jpg
കേരളം12 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

parents.jpg parents.jpg
കേരളം13 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

20240508 110959.jpg 20240508 110959.jpg
കേരളം14 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

20240508 080456.jpg 20240508 080456.jpg
കേരളം17 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

New Project 1.jpg New Project 1.jpg
കേരളം17 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ