സാമ്പത്തികം
സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു
സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 46,160 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,770 ആയി തുടരുന്നു. ജനുവരി രണ്ടിന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വില 47,000 രൂപയായി സ്വർണ വില മുന്നേറിയിരുന്നു. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്.
ജനുവരി 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഏറ്റവും കൂടിയ നിരക്ക് ജനുവരി 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,875 രൂപയും പവന് 47,000 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്.