Connect with us

ആരോഗ്യം

ഇന്ന് ലോക എയ്ഡ്‌സ് ദിനം

Published

on

30 11 2019 world aids day 19803872 2130403351606728731278

ഇന്ന് ലോക എയ്ഡ്‌സ് ദിനം. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ മാരകരോഗമാണ് എയ്ഡ്‌സ്. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു.

എച്ച്.ഐ.വി. ( ഹ്യുമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ് )ബാധിച്ചതിന്റെ ഫലമായി മനുഷ്യന് രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയും തത്ഫലമായി മറ്റു മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ്, അല്ലെങ്കില്‍ സിന്‍ഡ്രോം ആണ് എയ്ഡ്‌സ്.അക്വായഡ് ഇമ്മ്യൂണ്‍ ഡിഫിഷ്യന്‍സി സിന്‍ഡ്രംഎന്നതിന്റെ ചുരുക്കരൂപമാണത്.

1981 ല്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ശീലമാക്കിയ ഏതാനം അമേരിക്കന്‍ യുവാക്കളിലാണ് ഈ അവസ്ഥ ആദ്യമായി സ്ഥിരീകരിച്ചത്.

ഈ രോഗം ആദ്യമായി കണ്ടെത്തിയത്. സ്വവര്‍ഗരതിയാണ് രോഗകാരണമെന്ന് അന്നു കരുതിയിരുന്നു. പിന്നീട് ,മയക്കു മരുന്നിന് അടമകളായിരുന്നവരിലും ഈ രോഗം കണ്ടെത്തി.

ഈ രോഗത്തിന് കാരണമാകുന്ന വൈറസിനെ ‘ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്’ അഥവാ ‘എച്ച്.ഐ.വി’ എന്നു വിളിക്കുന്നു. 1988 മുതലാണ് ലോക എയ്ഡ്‌സ് ദിനം ആചരിക്കാന്‍ തുടങ്ങിയത്.

എയ്ഡ്‌സ് ബാധിതര്‍ക്ക് സാന്ത്വനം പകരാനും രോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്താനുമാണ് ഈ ദിനത്തില്‍ ലോകം അണിനിരക്കുന്നത്.

ജനീവയില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ആയിരുന്ന ജെയിംസ് ബണ്‍,തോമസ് നെറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ദിനത്തിന് തുടക്കം കുറിച്ചത്.

കേരളത്തില്‍ എയ്ഡ്‌സ് രോഗബാധ തടയാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി രൂപീകരിച്ചത്.

2008 മുതല്‍ 2015 വരെയുള്ള കാലയളവില്‍ സൊസൈറ്റി നടത്തിയ പഠനമനുസരിച്ച് സംസ്ഥാനത്ത് 27000 എയ്ഡ്‌സ് രോഗികളുണ്ട്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എയ്ഡ്‌സ് രോഗികളുള്ളത്. 5500 ഓളം ആളുകളാണ് അവിടെ രോഗികളായിട്ടുള്ളത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം രോഗികളുടെ എണ്ണം കൂട്ടാനും കാരണമായിട്ടുണ്ട് എന്നാണ് സൊസൈറ്റിയുടെ വിലയിരുത്തല്‍.

എച്ച്‌ഐവി രോഗബാധയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്: അക്യൂട്ട് (രോഗാണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് പെട്ടെന്നുണ്ടാകുന്ന അസുഖം) രോഗാണുബാധ, രോഗലക്ഷണങ്ങളില്ലാത്ത ക്ലിനിക്കല്‍ ലേറ്റന്‍സി എന്ന ഘട്ടം, എയ്ഡ്‌സ് എന്നിവയാണ് മൂന്നു ഘട്ടങ്ങള്‍.

2010ന് ശേഷം ഓരോ വര്‍ഷവും പുതുതായി എച്ച്.ഐ.വി ബാധിക്കുന്നവരില്‍ നിന്ന് 23 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയതെന്ന ഐക്യരാഷ്ട്ര സംഘടനയുടെ കണക്ക് ഏറെ ആശ്വാസം പകരുന്നതാണ്.

കേരളത്തിലും പുതിയ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കുറയുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്.

എങ്കിലും എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് നേടിയെടുത്ത പുരോഗതി നിലനിര്‍ത്താനുള്ള തീവ്ര യത്‌നത്തിലാണ് യു.എന്‍ അടക്കമുള്ള സംഘടനകള്‍.

അന്താരാഷ്ട്ര തലത്തില്‍ എയ്ഡ്‌സ് രോഗത്തിന് സാമൂഹികാവബോധം സൃഷ്ടിക്കുന്നതിന് വിവിധ സംഘടനകള്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു. ചുവപ്പ് റിബണാണ് എയ്ഡ്‌സ് ദിനത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

gavi.jpeg gavi.jpeg
കേരളം3 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ