Connect with us

കേരളം

അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം; പാലാരിവട്ടത്തെ ഉപരോധസമരം അവസാനിപ്പിച്ചു

Untitled design 2024 01 02T080943.401

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. എറണാകുളം ജില്ലാ കോടതി മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ആറു പ്രവര്‍ത്തകരും ഇന്ന് കോടതിയില്‍ ഹാജരാകണം. ജാമ്യം ലഭിച്ചതോടെ കോണ്‍ഗ്രസ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ ഉപരോധ സമരം പിന്‍വലിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നില്‍ ഏഴു മണിക്കൂറോളം ഉപരോധ സമരം നീണ്ടു. സ്‌റ്റേ്ഷന് മുന്നിലും ജംഗ്ഷനിലും പുലര്‍ച്ചെ രണ്ടു മണിവരെ സമരം നീണ്ടു. പുലര്‍ച്ചെ 1.55ന് പ്രവര്‍ത്തകര്‍ക്ക് ജാമ്യം ലഭിച്ചതോടെ രണ്ടു മണിയോടെയാണ് സമരം അവസാനിപ്പിച്ചത്.

Also Read:  നവകേരള സദസ് ഇന്ന് സമാപിക്കും; മുഖ്യമന്തിയും മന്ത്രിമാരും എറണാകുളത്ത്

പ്രവര്‍ത്തകര്‍ക്കു ജാമ്യം ലഭിച്ചതോടെയാണ് ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടിജെ വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയ നേതാക്കള്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. സംഭവമറിഞ്ഞു കൂടുതല്‍ പ്രവര്‍ത്തകരെത്തി പാലാരിവട്ടം ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു. ഇതോടെ രണ്ടു മണിക്കൂറോളം വാഹനഗതാഗതവും തടസ്സപ്പെട്ടു. ജാമ്യം ലഭിച്ച പ്രവര്‍ത്തകരെ മധുരം നല്‍കിയാണ് നേതാക്കള്‍ സ്വീകരിച്ചത്.

Also Read:  'ആലപ്പുഴയിൽ നവകേരള സദസ്സിനിടെ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തിട്ടില്ല '; മുഖ്യമന്ത്രിക്ക് പോലീസിന്റെ റിപ്പോർട്ട്

പിണറായിയുടെ പൊലീസിന്റെ മുഖത്തേറ്റ അടിയെന്ന് ഹൈബി ഈഡന്‍ എംപി പ്രതികരിച്ചു. നവകേരള സദസ്സിനായി പാലാരിവട്ടം ജങ്ഷനിലൂടെ മുഖ്യമന്ത്രി കടന്നുപോയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതില്‍ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് ജര്‍ജസ് ജേക്കബ്, വൈസ് പ്രസിഡന്റ് റെനീഷ് നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി വീശിയത്. നേതാക്കളായ സനല്‍ തോമസ്, മുഹമ്മദ് ഷെഫിന്‍, വിഷ്ണു, റഷീദ്, സിയാദ് പി. മജീദ്, സലാം ഞാക്കട തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240522 124517.jpg 20240522 124517.jpg
കേരളം4 hours ago

തിരുവനന്തപുരത്തെ മാറ്റിമറിക്കാൻ അദാനി ഗ്രൂപ്പ്, നിരവധി തൊഴിൽ അവസരങ്ങളും

Mohanlal emburan.jpg Mohanlal emburan.jpg
കേരളം1 day ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

ksrtc bus side.jpeg ksrtc bus side.jpeg
കേരളം1 day ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

idukki.jpeg idukki.jpeg
കേരളം3 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം4 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം4 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം4 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

വിനോദം

പ്രവാസി വാർത്തകൾ