കേരളം
പമ്പയിൽ നിയന്ത്രണം; സന്നിധാനത്ത് ഭക്തജനത്തിരക്കിന് നേരിയ കുറവ്
ശബരിമല സന്നിധാനത്തെ തിരക്കിന് നേരിയ കുറവ്. പൊലീസ് പമ്പയിലെ നിയന്ത്രണം കടുപ്പിച്ചു. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ പമ്പയിൽ ഭക്തരെ തടയുകയാണ്. അപ്പാച്ചിമേട് വരെ അയ്യപ്പന്മാരുടെ നീണ്ട നിരയാണ്.
ശരാശരി 12 മണിക്കൂർ വരെ ദർശനത്തിനായി കാത്തുനിൽപ്പ് തുടരുകയാണെന്നാണ് ഭക്തർ പറയുന്നത്. സത്രം – പുല്ലുമേട് വഴിയാണ് കൂടുതൽ തീർത്ഥാടകരെത്തുന്നത്. പമ്പയിലെ തിരക്ക് കാരണമാണ് കൂടുതൽ അയ്യപ്പന്മാർ പുല്ലുമേട് വഴി സന്നിധാനത്ത് എത്തുന്നത്. തിരക്ക് നിയന്ത്രിക്കാൻ അയ്യപ്പന്മാർ സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പമ്പയിൽ ഭക്തരെ നിയന്ത്രിക്കുന്നത് കാരണമാണ് സന്നിധാനത്തെ തിരക്ക് നേരിയ തോതിൽ കുറഞ്ഞത്.