കേരളം
അർബൻ കമ്മീഷന് അംഗീകാരം നൽകി മന്ത്രിസഭായോഗം
സ്ഥാനത്ത് അർബൻ കമ്മിഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല.
നവകേരള സദസ്സിന് മുമ്പായി ചേർന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനം. അന്താരാഷ്ട്ര തലത്തിലെ വിദദ്ധർ അടങ്ങുന്ന കമ്മീഷനിൽ 13 അംഗങ്ങളാണ് ഉണ്ടാവുക.
കേരളം അതിവേഗം വളരുന്ന പശ്ചാത്തലത്തിൽ ഭരണതലത്തിൽ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ, എന്തായിരിക്കണം ഇതിന്റെ നയം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ അർബൻ കമ്മീഷൻ രൂപവത്കരിക്കാൻ നേരത്തെ സർക്കാർ തലത്തിൽ ധാരണയായിരുന്നു.