കേരളം
കൊച്ചിയില്‍ ഡെങ്കിപ്പനി പടരുന്നു; ഒരാഴ്ച 222 കേസുകള്‍
കൊച്ചി നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 222 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരന്തരമായ അറിയിപ്പുകളും ബോധവത്കരണവും നടത്തിയിട്ടും ഉറവിടനശീകരണം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നതാണ് ഡൈങ്കിപ്പനി കേസുകള്‍ കൂടുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
അതേസമയം പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല് ഇത്തരം രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
എറണാകുളം ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 3478 ഡെങ്കിപ്പനി കേസുകളും 4 ഡെങ്കിപ്പനി മരണങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 11077 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകളും ഡെങ്കിപ്പനി സംശയിക്കുന്ന 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.