Connect with us

കേരളം

റോബിൻ ബസ്സിന് വീണ്ടും കുരുക്ക് ; MVDയും പോലീസും കസ്റ്റഡിയിലെടുത്തു

Published

on

Tamil Nadu Motor Vehicle Department Robin Bus into custody

പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തിയ റോബിൻ ബസ്സ് വീണ്ടും MVDയും പോലീസും സംയുക്തമായി കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽ നിന്നും മടങ്ങി വരുന്ന വഴി പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് ബസ് തടഞ്ഞത്. പല സ്ഥലങ്ങളിൽ നിന്നായി മുൻകൂർ കരാറില്ലാതെയും ടിക്കറ്റെടുത്തും യാത്ര ചെയ്തവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇത് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന്റെയും പെർമിറ്റ് വ്യവസ്ഥകളുടെയും ലംഘനമാണ് എന്ന് എംവിഡി ചൂണ്ടിക്കാട്ടി. ഇന്നത്തെ പിഴയായി 7500 രൂപയും മുൻ പിഴയായി 7500 രൂപയും അടക്കം 15,000 രൂപയാണ് പിഴ.

ഇന്ന് പുലർച്ചെ ഒരു മണിയോടെ കസ്റ്റഡിയിലെടുത്ത വാഹനം യാത്രക്കാരെ സ്റ്റാൻഡിനു സമീപം എത്തിച്ച ശേഷം വെളുപ്പിനെ മൂന്നരയോടെ മുൻപുള്ള കേസുകളിലടക്കം പിഴയടയ്ക്കാൻ തയ്യാറായതിനെ തുടർന്ന് പിഴ ഈടാക്കി വിട്ടയച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും ബസ്സുകാർ തെറ്റിദ്ധരിപ്പിക്കാനായി കാട്ടിയിരുന്ന സുപ്രീം കോടതി ഉത്തരവും വായിച്ച് കേൾപ്പിച്ച ശേഷം മേലിൽ ഹൈക്കോടതി വിധി ലംഘിച്ചും പെർമിറ്റ് വ്യവസ്ഥ ലംഘിച്ചും സർവീസ് നടത്തരുതെന്ന് കർശനനിർദ്ദേശം നൽകിയാണ് വിട്ടയച്ചത്.

Also Read:  സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായതായി റവന്യൂമന്ത്രി

അതേസമയം, റോബിൻ ബസിനെതിരെ സ്വകാര്യ ബസ്സുടമകളുടെ സംഘടന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾ തോന്നിയ പോലെ സർവീസ് നടത്തുന്നത് ശരിയല്ലെന്നാണ് സംഘടന ഭാരവാഹികൾ അറിയിച്ചു.ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള റോബിൻ ബസ് തോന്നിയ പോലെ സർവീസ് നടത്തുകയാണെന്ന് ബസ്സുടമകളുടെ സംഘടന ആരോപിക്കുന്നു. ഇക്കാര്യത്തിലുള്ള ആശങ്ക മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അറിയിക്കും. നിയമത്തിലെ അവ്യക്തത നീക്കണമെന്നും ആവശ്യപ്പെടും.

Also Read:  സംസ്ഥാനത്ത്  9 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം4 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം8 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം12 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ