സാമ്പത്തികം
കൺഫ്യൂഷനടിച്ച് ഏജന്റ്; 12 കോടി കാസർകോട്ടല്ലേ ? കണ്ണൂരോ എറണാകുളത്തോ, അതോ കർണാടകത്തിലേക്കോ !
പൂജാ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. JC 253199 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. കാസർകോട്ടെ ഭാരതി എന്ന ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ ഏജൻസി.
ടിക്കറ്റ് വിറ്റുപോയിരിക്കുന്നത് തങ്ങളുടെ ഏജൻസിയിൽ നിന്നാണെന്ന് ഏജന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആർക്കാണ് സമ്മാനം ലഭിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കണ്ണൂർ, എറണാകുളം തുടങ്ങിയ ജില്ലകളിലെ കടകളിൽ ലോട്ടറി വിൽപ്പന നടത്തുന്നവരാണ് ഇവർ. കാറിൽ സഞ്ചരിച്ചും വിൽപ്പന നടത്തുന്നുമുണ്ട്. അതുകൊണ്ട് തന്നെ എവിടെയാണ്ണ് ടിക്കറ്റ് വിറ്റത് എന്നതിൽ കൺഫ്യൂഷനുണ്ട് എന്നും ഏജന്റ് പറയുന്നു.