Connect with us

കേരളം

സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിൽ, രക്ഷയ്ക്ക് വേണ്ടത് 20 ലക്ഷം

Screenshot 2023 10 24 174354

സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിലെന്ന് കുടുംബം. തിരുവനന്തപുരം എസ് യു ടി ആശുപത്രയിൽ അതീവഗുരുതരാവസ്ഥയിൽ തുടരുന്ന ബാലചന്ദ്രകുമാറിൻ്റെ ചികിത്സയ്ക്കായി 20 ലക്ഷത്തിലേറെ രൂപ വേണമെന്നും സഹായം വേണമെന്നും ഭാര്യ ഷീബ അഭ്യർത്ഥിച്ചു. വിട്ടുമാറാത്ത വൃക്കരോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്നാണ് ഷീബ പറയുന്നത്.

ബാലചന്ദ്ര കുമാറിൻ്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ചെലവ് കണക്കാക്കിയിരിക്കുന്നത് 20 ലക്ഷം രൂപയാണെന്നും അവർ വിവരിച്ചു. ഒരു ഇൻഷുറൻസ് സപ്പോർട്ടും ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇതിനകം 10 ലക്ഷം രൂപ ചെലവഴിച്ചു. ഞങ്ങളുടെ കുടുംബത്തിലെ ഏക വരുമാനക്കാരൻ ബാലചന്ദ്രനായിരുന്നുവെന്നും മറ്റാർക്കും കാര്യമായ സാമ്പത്തിക ശേഷിയില്ലെന്നും അവർ വിവരിച്ചു. 2 കുട്ടികളും മാത്രമുള്ള കുടുംബമായതിനാൽ ദൈനംദിന ചെലവുകൾക്കൊപ്പം ഭർത്താവിന്റെ ചികിത്സയുടെ ചിലവും കൂടിയെത്തിയതോടെ കുടുംബം സാമ്പത്തികമായി തകർന്നിരിക്കുയാണ്.

ഞങ്ങളുടെ കുടുംബത്തിന് അപ്രതീക്ഷിതമായിരുന്നു ഈ സംഭവം. ഈ ദുഷ്‌കരമായ സമയത്ത് എന്റെ ഭർത്താവിന് ഒപ്പം നിൽക്കാൻ ഏവരും തയ്യാറാകണമെന്നും കഴിയുന്ന സഹായം ചെയ്യണമെന്നും അവർ അഭ്യർത്ഥിച്ചു. ബാലചന്ദ്രയുടെ ചികിത്സാ ചിലവുകൾക്കായി നിങ്ങൾക്ക് സംഭാവന ചെയ്യാൻ കഴിയുന്ന ഏത് തുകയും വളരെ വിലമതിക്കുന്നതാണെന്നും ഭാര്യ കൂട്ടിച്ചേർത്തു. ഞങ്ങളുടെ കുടുംബത്തിനൊപ്പം ഏവരുടെയും പ്രാർത്ഥനയുണ്ടാകണമെന്നും ഷീബ ആവശ്യപ്പെട്ടു.

Also Read:  കേരളീയത്തിൽ എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമെന്ന് മന്ത്രി

ചികിത്സയുടെ വിവരങ്ങളടക്കം പങ്കുവച്ചുകൊണ്ടാണ് ഷീബ രംഗത്തെത്തിയത്. ബാലചന്ദ്ര കുമാറിൻ്റെ ചികിത്സയ്ക്കായുള്ള സഹായത്തിനായുള്ള അക്കൌണ്ട് വിവരങ്ങളും അവർ പങ്കുവച്ചിട്ടുണ്ട്.

Bank Name: RBL Bank
Account number : 2223330018007765
Account name : P Balachandra Kumar
IFSC code : RATN0VAAPIS
(The digit after N is Zero)
For UPI Transaction: assist.igbal1594@icici
Donations via ICICI Bank UPI and RBL Bank Transfer are safe with ImpactGuru.

Also Read:  കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം9 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ