കേരളം
രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തുന്നു: എം ശിവശങ്കര്‍
രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതിയില്‍. താന്‍ ഒരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റാണ്.
കുറ്റകൃത്യമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവുമില്ല. ഇഡി നുണകള്‍ പ്രചരിപ്പിക്കുന്നുവെന്നും ശിവശങ്കര്‍ പറഞ്ഞു. താന്‍ ഒരു കസ്റ്റംസ് ഓഫീസറെയും വിളിച്ചിട്ടില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു.
രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതാണ് തന്റെ അറസ്റ്റിലേയിലക്ക് നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement