Connect with us

ആരോഗ്യം

ദിവസവും ഒരു പിടി പിസ്ത കഴിക്കൂ, ഈ രോഗങ്ങളെ തടയാം…

Published

on

Screenshot 2023 09 15 204904

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് പിസ്ത. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറാണ് പിസ്ത. ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുമടങ്ങിയ ഇവയില്‍ കാത്സ്യം, അയൺ, സിങ്ക് എന്നിവയും ഉണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നത് ഏറെ നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ തന്നെ പറയുന്നത്.

അറിയാം പിസ്തയുടെ ആരോഗ്യ ഗുണങ്ങള്‍…

ഒന്ന്…

ദിവസവും ഒരു പിടി പിസ്ത കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ പ്രമേഹരോഗികള്‍ക്ക് പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്…

ആരോഗ്യകരമായ കൊഴുപ്പടങ്ങിയ നട്സാണ് പിസ്ത. അതിനാല്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഈ നട്‌സ് സഹായിക്കും. പിസ്തയിലെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം കൊളസ്‌ട്രോൾ കുറയ്ക്കുന്നതോടൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

മൂന്ന്…

പിസ്ത പതിവായി കഴിക്കുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.

നാല്…

പിസ്തയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

അഞ്ച്…

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും പിസ്ത കഴിക്കുന്നത് നല്ലതാണ്. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

ആറ്…

ഫൈബര്‍ ധാരാളം അടങ്ങിയതാണ് പിസ്ത. അതിനാല്‍ നല്ല ദഹനത്തിനും പിസ്ത പതിവായി കഴിക്കാം.

ഏഴ്…

ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി അമിതവണ്ണം കുറയ്ക്കാനും കഴിയും.

എട്ട്…

പ്രോട്ടീന്റെ കലവറയാണ് പിസ്ത. 100 ഗ്രാം പിസ്തയിൽ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും. ഗര്‍ഭിണികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇവ. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പിസ്ത സഹായിക്കും.

ഒമ്പത്…

വിറ്റാമിന്‍ ബി6 അടങ്ങിയ പിസ്ത പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Also Read:  സ്കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാല് വയസുകാരിക്ക് ഗുരുതര പരിക്ക്

പത്ത്…

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ പിസ്ത യുവത്വം നിലനിര്‍ത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

പതിനൊന്ന്…

ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍ ധാരാളമായി അടങ്ങിയിട്ടുള്ള നട്‌സുകളിലൊന്നാണ് പിസ്ത. രാത്രി ഭക്ഷണം കഴിച്ചശേഷം കുറച്ച് പിസ്ത കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

Also Read:  അമ്മമാര്‍ക്ക് സൗജന്യ മെട്രോ യാത്ര ഡിവൈഎഫ്ഐ; “അമ്മച്ചിരി”യ്ക്ക് നന്ദിയെന്ന് വി ശിവൻകുട്ടി
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം4 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം21 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം22 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ