Connect with us

കേരളം

പലതിലും വ്യക്തത ഉണ്ടാക്കുന്ന ഒന്നാകും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Screenshot 2023 08 24 184113

പലതിലും വ്യക്തത ഉണ്ടാക്കുന്ന ഒന്നാകും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ വികസനം വരരുതെന്നാഗ്രഹിക്കുന്നു. എന്നാൽ, ഇടതുപക്ഷ സർക്കാർ വികസനം നടപ്പാക്കിയെന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മുഖ്യമന്ത്രി പറഞ്ഞു.

വോട്ടവകാശം ശരിയായി വിനിയോഗിക്കുക എന്നതാണ് പ്രധാനം. ബൂത്തിലെയോ വില്ലേജിലെയോ പ്രശ്നങ്ങൻ മാത്രം അടിസ്ഥാനമാക്കിയല്ല വോട്ട് ചെയ്യേണ്ടത്. നാടിന്റെ വികസന പ്രശ്നങ്ങൾ, മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആ നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടോ എന്നതടക്കം പരിഗണിക്കണം. അതുണ്ടാവല്ലേ എന്ന് ചിലർ ആശിക്കുന്നതായി കാണുന്നു. നാട്ടുകാരാണ് വിധി കർത്താക്കൾ. അവർക്ക് അറിയാം നാടിന്റെ സ്ഥിതി. വികസനം എന്നത് നാടിനോടുള്ള പ്രതിബദ്ധതയുടെ ഭാഗം. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ പല തടസങ്ങൾ നേരിട്ടു. പക്ഷേ, നടപ്പാക്കി എന്ന് മുഖ്യമന്ത്രി പറഞ്ഞു.

യു ഡി എഫ് സർക്കാർ ആയിരുന്നുവെങ്കിൽ പദ്ധതികൾ അവിടെ തന്നെ കിടന്നേനെ. നാഷണൽ ഹൈവേ പഴയ അവസ്ഥയിലായിരുന്നേനെ. ഒരുപാടു കഥകൾ അതിൽ പറയാനുണ്ട്. യുഡിഎഫ് സർക്കാർ ഫലപ്രദമായ ഒരു നടപടിയും എടുത്തില്ല. ഇനിയും സഹിക്കാനാവില്ലെന്ന് ജനങ്ങൾ തീരുമാനം എടുത്തു. ഇടതുമുന്നണി അധികാരത്തിൽ വന്നു. നാഷണൽ ഹൈവേയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തി. അവർ സഹിച്ചു. ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യണം. ദേശീയ പാതക്ക് രാജ്യത്ത് എല്ലായിടത്തും നാഷണൽ ഹൈവേ ആണ് സ്ഥലം ഏറ്റെടുക്കുന്നത്. കേരളത്തിന്റെ കാര്യത്തിൽ സംസ്ഥാനം സ്ഥലം ഏറ്റെടുക്കണമെന്ന് നിലപാട് സ്വീകരിച്ചു. അതിന് വഴങ്ങേണ്ടി വന്നു. യുഡിഎഫിന്റെ കെടുകാര്യസ്ഥതയുടെ ഫലമാണ് അത്. കേരളം മാറുന്നുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ അവകാശപ്പെട്ടു.

2016ലും 2021ലും എൽ ഡി എഫ് ആയിരുന്നില്ല അധികാരത്തിൽ വന്നത് എങ്കിൽ എന്ന് ഒന്ന് സങ്കൽപ്പിക്കൂ. കേരളമാകെ വികസനത്തിന്റെ സ്വാദ് അനുഭവവിക്കണം. അതാണ് സർക്കാരിന്റെ നയം. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ കേരളത്തോട് സലാം പറഞ്ഞു പോയി. കാരണം യു ഡി എഫ് സർക്കാറിന്റെ നിസംഗതയാണ്. ഗെയിൽ പൈപ്പിൽ എതിർപ്പുമായി ചിലർ വന്നു. അവരെ പറഞ്ഞു മനസിലാക്കി. ഗെയിൽ പൈപ്പ് വഴി നാളെ എല്ലാ അടുക്കളകളിലും വാതകം എത്തും. എൽഡിഎഫ് വന്നില്ലായിരുന്നു എങ്കിൽ ഇത് നടപ്പാകുമോ?

Also Read:  69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം നടപ്പാക്കി. പദ്ധതിയുടെ ഭാഗമായി നന്നായ സ്‌കൂളുകൾ പുതുപ്പള്ളിയിലും ഉണ്ട്. കിഫ്‌ബി വഴിയാണ് പദ്ധതി ഏറ്റെടുത്തത്. വികസനം സമതല സ്പർശിയാവണം. അതാണ് ഇടതു സർക്കാർ നയം. മത നിരപേക്ഷതക്ക് ഊന്നൽ നൽകി മുന്നോട്ട് പോകുന്ന സർക്കാരാണ്. വർഗീതയോട് സമരസപ്പെടരുത്. ഗാന്ധിയെ വധിച്ച ഗോഡ്സെയെ പോലും ആരാധനാ മൂർത്തിയായി ചിത്രീകരിക്കാൻ ശ്രമമാണ്. പാഠ്യ പദ്ധതി പരിഷ്കരണം അതിന് ഉദാഹരണം. അത് നടക്കില്ലെന്ന് പറഞ്ഞ സംസ്ഥാനമാണ് കേരളം. തല ഉയർത്തിപ്പിടിച്ചു തന്നെ ബദൽ സൃഷ്ടിക്കുകയാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു.

Also Read:  മദ്യപിച്ചെത്തി അമ്മയുമായി വഴക്ക്, അനുനയിപ്പിക്കാനെത്തിയ മകനെ വെട്ടിയ അച്ഛൻ
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ponmudi.jpg ponmudi.jpg
കേരളം8 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം9 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം13 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം17 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം18 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം18 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം19 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം20 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ