തൊഴിലവസരങ്ങൾ
നവോദയ വിദ്യാലയ സമിതി 7500ഓളം തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
നവോദയ വിദ്യാലയ സമിതി ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടിജിടി), പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പിജിടി), മെസ് ഹെല്‍പ്പര്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 7500ഓളം തസ്തികളിലേക്കാണ് ഇപ്പോള്‍ വിഞ്ജാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
റിക്രൂട്ട്മെന്റിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ്സാണ്, എന്നാല്‍ വിവിധ തസ്തികകളെ ആശ്രയിച്ച് പരമാവധി പ്രായപരിധി വ്യത്യാസപ്പെടുന്നു. വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ് പരിശോധിക്കാം. ശമ്പളവും തസ്‌തികയ്‌ക്കനുസരിച്ചാണ്, പൊതുവേ, അധ്യാപക തസ്തികകളുടെ ശമ്പളം പ്രതിമാസം 44,000 മുതൽ 1,42,000 രൂപ വരെയാണ്
✅ഔദ്യോഗിക വെബ്സൈറ്റ് https://cbseitms.nic.in/nvsrecuritment സന്ദർശിക്കുക
✅പുതിയ ഉപയോക്താവാണെങ്കിൽ, ‘രജിസ്റ്റർ’ ബട്ടണിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക. ഇതിനകം അക്കൗണ്ട് ഉണ്ടെങ്കിൽ, ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
✅ഒഴിവുകൾ പരിശോധിച്ച് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പോസ്റ്റ് തിരഞ്ഞെടുക്കുക. ജോലിയുടെ വിശദാംശങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ വായിക്കുക.
✅’Apply Online’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക, ബാധകമെങ്കിൽ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തിപരിചയം തുടങ്ങിയ കൃത്യമായ വിശദാംശങ്ങളോടെ അപേക്ഷാ ഫോം ശ്രദ്ധാപൂർവം പൂരിപ്പിക്കുക.
✅വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സ്പെസിഫിക്കേഷനുകൾ അനുസരിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ, പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയ ആവശ്യമായ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
✅അപേക്ഷാ ഫോം സമർപ്പിക്കുക. ഭാവി ഉപയോഗത്തിനായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കാൻ ഓർക്കുക. കൂടാതെ, വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, ബാധകമെങ്കിൽ ആവശ്യമായ അപേക്ഷാ ഫീസ് അടയ്ക്കുക.
https://cbseitms.nic.in/nvsrecuritment
ഒഴിവുകൾ:
പിജിടി (കമ്പ്യൂട്ടര്‍ സയന്‍സ്)- 306
പിജിടി (ഫിസിക്കല്‍ എജ്യുക്കേഷന്‍)- 91
പിജിടി (ആധുനിക ഇന്ത്യന്‍ ഭാഷ)- 46
ടിജിടി (കമ്പ്യൂട്ടര്‍ സയന്‍സ്)- 649
ടിജിടി (കല)- 649
ടിജിടി (ഫിസിക്കല്‍ എജ്യുക്കേഷന്‍)- 1244
ടിജിടി (സംഗീതം)- 649
സ്റ്റാഫ് നഴ്സ്- 649
കാറ്ററിംഗ് സൂപ്പര്‍വൈസര്‍- 637
ഓഫീസ് സൂപ്രണ്ട്- 598
ഇലക്ട്രീഷ്യന്‍/ പ്ലംബര്‍- 598
മെസ് ഹെല്‍പ്പര്‍- 1297
അസി. കമ്മീഷണര്‍- 50
അസി. കമ്മീഷണര്‍ (ഫിനാന്‍സ്)- 02
സെക്ഷന്‍ ഓഫീസര്‍ – 30
ലീഗല്‍ അസിസ്റ്റന്റ്- 01
എഎസ്ഒ- 55
പേഴ്‌സണല്‍ അസിസ്റ്റന്റ്- 25
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍- 08
സ്റ്റെനോഗ്രാഫര്‍- 49