Connect with us

കേരളം

ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂൾ തുറക്കും; മന്ത്രി വി ശിവൻകുട്ടി

Published

on

സംസ്ഥാനത്ത് ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂൾ തുറക്കുമെന്നും പുതിയ അധ്യായന വർഷത്തിൽ അക്കാദമിക നിലവാരം ഉയർത്തുന്നതിനാവശ്യമായ പദ്ധതികൾ ഓരോ സ്‌കൂളിന്റെയും സാഹചര്യമനുസരിച്ച് നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മച്ചാട് വിഎൻഎംഎം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി ബ്ലോക്ക് , യുപി ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജൂൺ ആറിനകം സ്‌കൂൾ തല വാർഷിക പദ്ധതി തയ്യാറാക്കും. ഇതിന്റെ ഭാഗമായി കലാ മേളകൾ, കായിക മേളകൾ, ശാസ്ത്രമേളകൾ മുൻകൂട്ടി തീരുമാനിക്കും.സ്‌കൂൾ കെട്ടിടങ്ങളുടെ മെയിന്റനൻസിനും പുതിയ കെട്ടിടങ്ങൾ പണിയുന്നതിനും തുക അനുവദിച്ചിട്ടുണ്ടെന്നും സ്‌കൂളുകളിൽ പി.ടി.എ യുടെ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനും കിണറുകളും ടാങ്കുകളും ശുദ്ധീകരിക്കുന്നതിനും ഉള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളുകളിലെ കിണറുകളിലെ കുടിവെള്ളം പരിശോധിക്കാൻ വാട്ടർ അതോറിറ്റിയുടെ ലാബുകളെ പ്രയോജനപ്പെടുത്തും. ശുചിത്വത്തിന് ഊന്നൽ നൽകുന്ന ഗ്രീൻ ക്യാമ്പസ് ക്ലീൻ ക്യാമ്പസ് 2023 ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്യും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളും, പരിസരവും വൃത്തിയാക്കണമെന്നും ഇഴ ജന്തുക്കൾ കടക്കാൻ സാധ്യതയുളള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.

കുടിവെളള ടാങ്ക്, കിണറുകൾ, മറ്റുജല സ്രോതസുകൾ അണു വിമുക്തമാക്കും. ഉച്ചഭക്ഷണ പദ്ധതിയും സ്‌കൂൾ നടത്തിപ്പും ബന്ധപ്പെട്ട് പി.ടി.എ പ്രസിഡന്റുമാരുടെ യോഗം മന്ത്രിമാരുടെയും എം.എൽ.എ. മാരുടെയും നേതൃത്വത്തിൽ ജില്ലാതലത്തിൽ വിളിച്ച് കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

ലഹരി വിരുദ്ധ സ്‌കൂൾ ക്യാമ്പസ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ജില്ലാതല സമിതിയും വാർഡ് തല സമിതിയും രൂപീകരിച്ചിട്ടുണ്ടെന്നും എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, ജെ.ആർ.സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ലിറ്റിൽ കൈറ്റ്‌സ് ആന്റി് നർക്കോട്ടിക് ക്ലബ് മറ്റ് ക്ലബുകൾ എന്നിവയുടെ പങ്കാളിത്തതോടെ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ട് കോടി ചെലവഴിച്ച് ഹയർസെക്കൻഡറി ബ്ലോക്കും കിഫ്ബിയിൽ നിന്ന് ഒരു കോടി ചെലവഴിച്ചാണ് യു പി ബ്ലോക്കും നിർമ്മിച്ചിരിക്കുന്നത്.1019ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മൂന്ന് നില കെട്ടിടമായ ഹയർസെക്കൻഡറി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. മികച്ച ക്ലാസ് മുറികൾ, പ്രിൻസിപ്പൽ കം ഓഫീസ് റൂം, സ്റ്റാഫ് റൂം, റെസ്റ്റ് റൂം, അനുബന്ധ ടോയ്‌ലെറ്റുകൾ, സെമിനാർ കം കോൺഫറൻസ് ഹാൾ, കെട്ടിടത്തിനു മുകളിൽ ട്രസ് മേൽക്കൂര സ്ഥാപിച്ച് പഠനേതര പ്രവർത്തനങ്ങൾക്കുള്ള സ്ഥലസൗകര്യം തുടങ്ങിയ സൗകര്യങ്ങളാണ് ഹയർസെക്കൻഡറി ബ്ലോക്ക് കെട്ടിടത്തിനുള്ളത്.യുപി വിഭാഗത്തിനായി ഒരുക്കിയിട്ടുള്ള കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളും ഇരുവശങ്ങളിലുമായി ടോയ്‌ലെറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷനായ ചടങ്ങിൽ രമ്യ ഹരിദാസ് എം പി മുഖ്യാതിഥിയും എ സി മൊയ്തീൻ എംഎൽഎ വിശിഷ്ടാതിഥിയുമായി. എൽ എസ് ജി ഡി തൃശ്ശൂർ ജില്ലാ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജോജി പോൾ കാഞ്ഞൂത്തറ റിപ്പോർട്ട് അവതരിപ്പിച്ചു.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻസുരേന്ദ്രൻ , വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ,
ജില്ലാ പഞ്ചായത്ത് മെമ്പർ വി എം കരീം, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി സുനിൽകുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം കെ ശ്രീജ, തെക്കും കര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി സി സജീന്ദ്രൻ, ടി ആർ രാധാകൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ വി കെ ശ്രീമാല, പ്രിൻസിപ്പാൾ എം എ റജീന ബീഗം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എസ് ഷാജി, ഹെഡ്മാസ്റ്റർ സി പ്രഭാകരൻ, പി ടി എ പ്രസിഡന്റ് കെ ജെ അനിൽകുമാർ, ഡി ഇ ഒ ചാവക്കാട് എ കെ അജിത കുമാരി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം6 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം23 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം24 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ