Connect with us

തൊഴിലവസരങ്ങൾ

പത്താം ക്ലാസ് (SSLC) യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ പ്യൂൺ ആവാം; പതിനായിരത്തിലേറെ ഒഴിവുകൾ

Published

on

മലയാളമടക്കം 13 പ്രാദേശിക ഭാഷകളിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് പരീക്ഷയെഴുതാം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഈ വർഷത്തെ മൾട്ടി ടാസ്കിങ് സ്റ്റാഫ് (SSC MTS) ഒഴിവിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2022-ലെ മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ് പരീക്ഷ 13 പ്രാദേശിക ഭാഷകളിൽ ആദ്യമായി നടത്തുമെന്ന് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഉറുദു, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ആസാമീസ്, ബംഗാളി, ഗുജറാത്തി, കൊങ്കണി, മണിപ്പൂരി (മേതി), മറാഠി, ഒഡിയ, പഞ്ചാബി എന്നിവ 13 പ്രാദേശിക ഭാഷകളിൽ ഉൾപ്പെടുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനം നടത്തുന്നതിന് വേണ്ടിയാണ് പരീക്ഷ. ഫയൽ ഹാൻഡ്ലിങ്, വാച്ച്മാൻ, ഓഫീസിൽ അസ്സിസ്റ്റൻസി മുതലായവയായിരിക്കും അധികം ഓഫീസുകളിലും ജോലി.

ഇത്തവണ 11,409 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പത്താം ക്ലാസ് (SSLC) ആണ് യോഗ്യത. അതിൽ കൂടുതൽ യോഗ്യതയുള്ളവർക്കും (ഉദാ: പ്ലസ്ടു/ഡിഗ്രി/പിജി) അപേക്ഷിക്കാം.

അപേക്ഷ ഫീസ് : പരീക്ഷാ ഫീസ് 100/- (Women/SC./ST./PWD/ESM Category – Free)
പ്രായ പരിധി : 02-01-1996 to 01-01-2005
പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc..
അവസാന തീയതി : 17/02/2023

തെരഞ്ഞെടുക്കപ്പെട്ടാൽ തുടക്കത്തിൽ തന്നെ 18,000 മുതൽ 22,000 രൂപ വരെ  ശമ്പളം ലഭിക്കുന്നു. (കേന്ദ്ര സർക്കാരിന്റെ മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു). 5 – 6 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും. പിന്നീട് പ്രൊമോഷൻ വഴി ഉയർന്ന തലങ്ങളിലേക്കും എത്തിച്ചേരാൻ ഈ പരീക്ഷ അവസരം ഒരുക്കുന്നു.

ഏറ്റവും വലിയ ഗവൺമെന്റ് റിക്രൂട്ട് ഓർഗനൈസേഷനുകളിലൊന്നായതിനാൽ, നിരവധി കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഉള്ള എല്ലാ ഗ്രൂപ്പ് ബി (നോൺ ഗസറ്റഡ്), ഗ്രൂപ്പ് സി (നോൺ ടെക്നിക്കൽ) തസ്തികകൾ നികത്തുക എന്നതാണ് എസ്എസ്‌സിയുടെ പ്രാഥമിക ഉത്തരവാദിത്തം. ഇംഗ്ലീഷും ഹിന്ദിയുമാണ് കമ്മീഷൻ പരീക്ഷാ ഭാഷകളായി ഉപയോഗിക്കുന്നത്.

മലയാളികൾക്ക് പലർക്കും ഈ പരീക്ഷയെ കുറിച്ച് അറിവ് കുറവാണ്. അക്കാരണത്താൽ തന്നെ ഇത്തരം പോസ്റ്റുകളിൽ ഉത്തേരേന്ത്യക്കാരുടെ അടക്കി വാഴ്ച്ച നമുക്ക് കാണാം. SSC പരീക്ഷ അപേക്ഷിക്കുന്നവർ അവസാന തീയതി വരെ കാത്തു നിൽക്കാതെ എത്രയും വേഗം അപേക്ഷിക്കേണ്ടതാണ്. നിങളുടെ അവസരം നഷ്ടപ്പെടാതെ സൂക്ഷിക്കുക.

ജോലിക്ക് അപേക്ഷിക്കാൻ എല്ലാവർക്കും തുല്യ അവസരമുണ്ടെന്നും ആർക്കും അവകാശം നിഷേധിക്കപ്പെടരുത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് നടപടിയെന്ന് കേന്ദ്ര പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇംഗ്ലീഷിലും ഹിന്ദിയിലും മുമ്പ് നടന്ന പരീക്ഷകൾക്കായി പല സംസ്ഥാനങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ ദീർഘകാല അഭ്യർത്ഥനകൾ ഈ നടപടി തൃപ്തിപ്പെടുത്തുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം3 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം5 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം5 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം5 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം5 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം5 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം5 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം1 week ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം1 week ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം1 week ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ