Connect with us

കേരളം

മാസം 5 ലക്ഷത്തോളം ശമ്പളം; ഒരു വർഷത്തെ കോഴ്സിന് കൊച്ചിൻ ഷിപ്പ് യാർഡ് വിളിക്കുന്നു

Published

on

മറൈൻ രംഗത്തെ മികച്ച സേവന വേതന വ്യവസ്ഥകളോടെ രാജ്യത്തിനകത്തും വിദേശത്തും ആസ്ഥാനമുള്ള വാണിജ്യക്കപ്പലുകളിൽ ചീഫ് എൻജിനീയറാകാൻ വരെ അവസരമൊരുക്കുന്ന ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ.) കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചി ഷിപ്‌യാഡ് നടത്തുന്ന 12 മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാം പഠിച്ചിറങ്ങിയാൽ പടിപടിയായി ചീഫ് എൻജിനീയർ വരെയാകാം. വിദേശ വാണിജ്യ കപ്പലുകളിൽ അഞ്ചു ലക്ഷത്തിനു മുകളിലാണ് ചീഫ് എൻജിനീയറുടെ മാസ ശമ്പളം.

ആകെ 114 സീറ്റുകളാണ്, ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ.) കോഴ്സിന് കൊച്ചിൻ ഷിപ്പിയാർഡിലുള്ളത്. ഏതെങ്കിലും ഷിപ്പിങ് കമ്പനി സ്‌പോൺസർ ചെയ്‌തോ അല്ലാതെയോ പ്രവേശനം തേടാം.ജനുവരി ഒന്നിനു ക്ലാസുകൾ തുടങ്ങും. തെരഞ്ഞെടുക്കപെടുന്നവർ, ക്യാമ്പസിൽ താമസിച്ചു പഠിക്കണം. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ മുതലായവയുൾപ്പെടെ മൊത്തം ഫീസ് 4.85 ലക്ഷം രൂപ നൽകണം. ഇതിൽ പകുതി സംഖ്യ (2,42,500/-) , തുടക്കത്തിലും ബാക്കി സംഖ്യ, 3 മാസത്തിനകവും ഒടുക്കേണ്ടതുണ്ട്. പെൺകുട്ടികൾ 3,72,500 രൂപ നൽകിയാൽ മതി.

ഗ്രാജ്വേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ.)കോഴ്സ് പൂർത്തീകരിച്ച്, 6 മാസത്തെ കടൽപരിശീലനവും കഴിഞ്ഞ്, ഷിപ്പിങ് മന്ത്രാലയത്തിന്റെ ക്ലാസ് IV കോംപീറ്റൻസി പരീക്ഷ കൂടി പാസ്സായാൽ, വാണിജ്യക്കപ്പലിൽ ജൂനിയർ മറൈൻ എൻജിനീയർ ഓഫിസറായി സേവനം ആരംഭിക്കാം. തുടർന്ന് സേവനപരിചയവും, ഹ്രസ്വകാലപരിശീലനവും, ഉയർന്ന കോംപീറ്റൻസി സർട്ടിഫിക്കറ്റുകളും സമ്പാദിച്ച് പടിപടിയായി ചീഫ് എൻജിനീയർ വരെയാകാനാകാനുള്ള അവസരവുമുണ്ട്.

വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷ പൂരിപ്പിച്ചതിനു ശേഷം, ഹാർഡ് കോപ്പി സ്പീഡ് പോസ്റ്റിൽ ഡിസംബർ 15 നുള്ളിൽ മറൈൻ എഞ്ചിനീയറിംഗ് ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തണം. എത്തിക്കണം.

അപേക്ഷകർ, 50% മാർക്കോടെ മെക്കാനിക്കൽ / മെക്കാനിക്കൽ സ്ട്രീം / നേവൽ ആർക്കിടെക്‌ചർ സ്ട്രീം / മറൈൻ എൻജിനീയറിങ് ബിരുദം നേടിയവരും പത്താം ക്ലാസ്സിലോ പന്ത്രണ്ടാം ക്ലാസ്സിലോ ഇംഗ്ലിഷിന് 50% മാർക്ക് നേടിയവരുമായിരിക്കണം. അപേക്ഷകർക്ക്, 2023 ജനുവരി ഒന്നിന് 28 വയസ്സു കവിയരുത്. ചുരുങ്ങിയത് 157 സെ.മീ. ഉയരവും ഉയരത്തിനൊത്ത തൂക്കവും നെഞ്ചളവും നിർബന്ധമായും വേണം. കണ്ണുകൾക്ക്, വർണാന്ധത പാടില്ല. ഇത് തെളിയിക്കാൻ, ഷിപ്പിങ്‌ ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കൽ ഓഫിസർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. അപേക്ഷകർക്ക്, പാസ്പോർട്ട് നിർബന്ധമായും വേണം. ഇതു കൂടാതെ കടൽജോലിക്കിണങ്ങിയ മാനസികശേഷി വിലയിരുത്തുന്ന എംഎംപിഇ ടെസ്റ്റിൽ യോഗ്യത തെളിയിക്കേണ്ടതുമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

cybercrime.jpg cybercrime.jpg
കേരളം2 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

വിനോദം

പ്രവാസി വാർത്തകൾ