Connect with us

കേരളം

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; നട തുറക്കൽ ഒരു മണിക്കൂർ നേരത്തെയാക്കി

sabarimala 2

മണ്ഡലകാലത്തിന്റെ ആദ്യദിവസമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദർശനത്തിനായി വൻ ഭക്തജന തിരക്ക്. പുലർച്ചെ മൂന്നു മണിക്കാണ് നട തുറന്നത്. പുതിയതായി സ്ഥാനമേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നു ദീപം തെളിച്ചത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും.

ബർത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ആളുകളാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിങ്ങിലൂടെയും തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തും. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കാനാണു ദേവസം ബോർഡിന്റെ തീരുമാനം.

തീർത്ഥാടകരുടെ തിരക്ക് പരി​ഗണിച്ചാണ് ഇത്തവണ ദിവസവും പുലർച്ചെ മൂന്നിന് നട തുറക്കാൻ തീരുമാനിച്ചത്. മുൻപ് പലർച്ചെ 4നായിരുന്നു നട തുറന്നിരുന്നത്. എന്നാൽ കോവിഡ് മൂലം കഴിഞ്ഞ വർഷം നട തുറക്കുന്നത് അഞ്ചിന് ആക്കിയിരുന്നു. മണ്ഡലകാലത്തെ ആദ്യ നെയ്യാഭിഷേകവും ഇന്നാണ്. ദിവസവും രാവിലെ 3.30 ന് ആരംഭിക്കുന്ന നെയ്യാഭിഷേകം 11 വരെ നീളും. ഇന്ന് വൃശ്ചിക പുലരിയിൽ അയ്യപ്പ സ്വാമിക്ക് കളഭാഭിഷേകവും ഉണ്ടാകും.

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം സത്രം – പുല്ലുമേട് – സന്നിധാനം പരമ്പരാഗത കാനന പാതയിലൂടെ ഇന്ന് മുതൽ ഭക്തരെ കടത്തി വിടും. രാവിലെ ഏഴു മുതൽ ഉച്ച കഴിഞ്ഞ രണ്ടു വരെയാണ് കടത്തി വിടുക.പന്ത്രണ്ട് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാൽ സത്രത്തിലെത്താം. കാനന പാതയിൽ വേണ്ട ക്രമീകരണങ്ങൾ വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡലകാലത്തെ സുരക്ഷക്കായി 360 പോലീസുകാരെ വിവിധ സ്ഥലങ്ങളിലായി വിന്യസിച്ചതായി എസ് പി വിയു കുര്യാക്കോസ് പറഞ്ഞു. ആരോഗ്യം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും തീർത്ഥാടന പാതയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ക്രമീകരണങ്ങൾ വിലയിരുത്താൻ ഇടുക്കി, തേനി എസ്പിമാരുടെ നേതൃത്വത്തിൽ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗവും നടന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

cybercrime.jpg cybercrime.jpg
കേരളം2 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

വിനോദം

പ്രവാസി വാർത്തകൾ