Connect with us

കേരളം

സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച്ആര്‍ഡിഎസ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന

Published

on

സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച്ആർഡിഎസ് (ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി) ഓഫിസുകളില്‍ പരിശോധന. പാലക്കാട്, കണ്ണൂര്‍, തൊടുപുഴ ഓഫിസുകളിലാണ് വിജിലന്‍സ് പരിശോധന. എച്ച്ആര്‍ഡിഎസിന്‍റെ സാമ്പത്തിക ഉറവിടം പരിശോധിക്കുകയാണ്.

തിരുവനന്തപുരത്തു നിന്നുള്ള വിജിലൻസിന്റെ പ്രത്യേക സംഘമാണ് എച്ച്ആർഡിഎസിന്റെ ഓഫിസുകളിൽ പരിശോധന നടത്തുന്നത്. എച്ച്ആർഡിഎസിന് എവിടെനിന്നാണ് പണം വരുന്നത്. അത് എങ്ങനെ വിനിയോഗിച്ചു, ഏതൊക്കെ ബാങ്ക് അക്കൗണ്ടുകൾ ഉണ്ട് എന്നതൊക്കെ പരിശോധിക്കും. സ്വപ്ന സുരേഷിന് നിയമനം നൽകിയതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അന്വേഷണം എച്ച്ആർഡിഎസിനെതിരെ ഉണ്ടായിരുന്നു. ചില കേസുകളിൽ എച്ച്ആർഡിഎസ് കേന്ദ്രീകരിച്ച് ആസൂത്രണം നടന്നതായ വിവരങ്ങളും വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജിലൻസ് വിശദമായ പരിശോധന നടത്തുന്നത്.

അതേസമയം സ്വപ്നയ്ക്ക് ജോലി നൽകിയതിന്റെ പേരിൽ സർക്കാർ നടത്തുന്ന പ്രതികാര നടപടിയാണിതെന്ന് എച്ച്ആര്‍ഡിഎസ് വൃത്തങ്ങൾ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ