Connect with us

കേരളം

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ നോക്കാം

Published

on

കരട് മാര്‍ഗരേഖ അംഗീകരിച്ചു

നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന കരട് മാര്‍ഗ രേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

തസ്തികള്‍

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 24 ലാബ് അസിസ്റ്റന്‍റ് (ഡയാലിസിസ്) തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നാല് വീതവും കോട്ടയം, തൃശൂര്‍, മഞ്ചേരി, എറണാകുളം, ഇടുക്കി, കൊല്ലം മെഡിക്കല്‍ കോളേജുകളില്‍ രണ്ട് വീതവും തസ്തികകളാണ് സൃഷ്ടിക്കുക. പൊലീസ് വകുപ്പില്‍ ക്രൈം ബ്രാഞ്ചില്‍ നാല് ലീഗല്‍ അഡ്വൈസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിച്ചു

സ്വകാര്യ ആശുപത്രിയിലെ മലിനജല സംസ്കരണ പ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെ മരണം സംഭവിച്ച കോഴിക്കോട് പുതിയങ്ങാടി എടക്കാടിലെ ചിത്രാംഗണിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

കെഎസ്ഐഡിസിഎയെ ചുമതലപ്പെടുത്തി

ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡ് സ്വകാര്യ വല്‍ക്കരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്‍റെ ലേല നടപടികളില്‍ പങ്കെടുക്കുന്നതിനും കമ്പനിയുടെ കേരളത്തിലുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും കെഎസ്ഐഡിസിഎ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.

യോഗ്യതാ മാനദണ്ഡത്തില്‍ മാറ്റം

കേരളത്തിലെ സ്പെഷ്യല്‍ സ്കൂളുകളിലെ സ്പീച്ച് തെറാപിസ്റ്റ് തസ്കയുടെ പേര് ഓഡിയോളജിസ്റ്റ് കം സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്/സ്പീച്ച് തെറാപിസ്റ്റ് എന്ന് മാറ്റാന്‍ തീരുമാനിച്ചു. ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്‍റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബിഎഎസ്എല്‍പി)/ബിഎസ്സി സ്പീച്ച് ആന്‍റ് ഹിയറിങ് അല്ലെങ്കില്‍ ആര്‍സിഐ രജിസ്ട്രേഷനുള്ള ഓഡിയോളജിസ്റ്റ് ആന്‍റ് സ്പീച്ച് പാത്തോളജിസ്റ്റ്/ സ്പീച്ച് തെറാപിസ്റ്റ് തത്തുല്ല്യ യോഗ്യതയും വിദ്യാഭ്യാസയോഗ്യതയായി ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കും.

ഭരണാനുമതി

കണ്ണുര്‍ അന്താരാഷ്ട്ര ആയൂര്‍വേദ ഗവേഷണകേന്ദ്രത്തിന്‍റെ തുടര്‍ ഘട്ടങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുന്നതിന് ഇതിനകം ഭരണാനുമതി നലകിയ 80 കോടി രൂപയ്ക്ക് പുറമേ 34 കോടി രൂപ കൂടെ ഉള്‍പ്പെടുത്തി 114 കോടി രൂപ കിഫ്ബി ഫണ്ട് തേടുന്നതിനുള്ള ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

ഭൂമിയും കെട്ടിടങ്ങളും സര്‍ക്കാരിലേക്ക് വാങ്ങും

എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലും കൈവശവും ഇരിക്കുന്ന തിരുവനന്തപുരം കവടിയാര്‍ വില്ലേജിലെ 34.92 ആര്‍ ഭൂമിയും അതിലെ കെട്ടിടങ്ങളും നെഗോസിയേഷന്‍ കമ്മറ്റി ശുപാര്‍ശപ്രകാരം എയര്‍ ഇന്ത്യയ്ക്ക് 11,24,23,814 രൂപ ന്യായവില നല്‍കി പൊതു ആവശ്യത്തിന് സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ഉള്‍കൊള്ളിക്കുന്നതിന് സര്‍ക്കാരിലേക്ക് വാങ്ങാന്‍ അനുമതി നല്‍കും.

നിയമസഭാ സമ്മേളനം 18 മുതല്‍

ഫെബ്രുവരി 18 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

പദ്ധതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കീഴില്‍ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു.
കേരള വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസുകളുടെ ഓട്ടോമേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റിക്ക് സെപ്റ്റേജ് സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കല്‍, കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമ പഞ്ചായത്തില്‍ സ്വീവേജ് സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കല്‍ തുടങ്ങിയ നിദ്ദേശങ്ങള്‍ 27.67 കോടി രൂപ ചിലവില്‍ ആര്‍കെഐയ്ക്ക് കീഴില്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി.

നിയമനം

കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷണില്‍ നിലവിലുള്ള ഒഴിവില്‍ വി ആര്‍ രമ്യയെ നിയമിക്കാന്‍ തീരുമാനിച്ചു. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ടെക്നോളജിയിൽ അധ്യാപികയായ ഇവർ തിരുവനന്തപുരം കുഴിവിള സ്വദേശിനിയാണ്.

വിവിധ പൊതുമേഖല സ്ഥാപനങ്ങളില്‍ മാനേജിംഗ് ഡയറക്ടര്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചു. ടി.ജി ഉല്ലാസ് കുമാറിനെ സ്റ്റീല്‍ ഇന്‍റസ്ട്രിയല്‍സ് കേരള ലിമിറ്റഡിന്‍റെയും കെ ലക്ഷ്മി നാരായണനെ മെറ്റല്‍ ഇന്‍റസ്ട്രീസ് ലിമിറ്റഡിന്‍റെയും വി കെ പ്രവിരാജിനെ ഓട്ടോ കാസ്റ്റ് ലിമിറ്റഡിന്‍റെയും ഇ.എ സുബ്രഹ്മണ്യനെ കെഎസ്ഡിപി ലിമിറ്റഡിന്‍റെയും മാനേജിംഗ് ഡയറക്ടര്‍മാരായി നിയമിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240518 170921.jpg 20240518 170921.jpg
കേരളം55 mins ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം5 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം9 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം10 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം10 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം11 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം11 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

വിനോദം

പ്രവാസി വാർത്തകൾ