Connect with us

കേരളം

കൂട്ടിയ വില സർക്കാർ ഇടപെട്ട് കുറച്ചുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഇന്നലെ കൂട്ടിയ ഉത്പന്നങ്ങളുടെ വില സർക്കാർ ഇടപെട്ട് കുറച്ചെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 13 ഉത്പന്നങ്ങൾക്ക് 6 വർഷമായിട്ടും വില കൂട്ടിയിട്ടില്ലെന്ന് മന്ത്രി ആവർത്തിച്ചു. 35 ഇനങ്ങൾക്ക് പൊതുവിപണിയെക്കാൾ വിലക്കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വൻപയറും, മുളകും പഞ്ചസാരയും അടക്കമുള്ള സാധനങ്ങൾക്ക് വില കുറച്ചുവെന്നാണ് സംസ്ഥാന ഭക്ഷ്യമന്ത്രിയുടെ വിശദീകരണം.

വൻപയറിനും കടുകിനും മല്ലിക്കും 4 രൂപ വീതമാണ് വില കുറച്ചത്. ജീരകത്തിന്റെ വില 14 രൂപ കുറച്ചു ഇതിന് പുറമേ മുളകിന് എട്ട് രൂപയും, പിരിയൻ മുളകിന് പത്ത് രൂപയും കുറച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചെറുപയർ പരിപ്പിന് പത്ത് രൂപയാണ് വില കുറച്ചത്.

മാർക്കറ്റ് വിലയേക്കാൾ 50% കുറവിലാണ് സബ്സിഡി സാധനങ്ങളുടെ വിൽപനയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. 35 ഇനങ്ങൾക്ക് പൊതുവിപണിയേക്കാൾ വിലക്കുറവാണ് സപ്ലൈക്കോ നൽകുന്നതെന്ന് പറഞ്ഞ ജി ആർ അനിൽ സപ്ലൈക്കോയിലെ 85% വിൽപനയും സബ്സിഡി നിരക്കിലാണെന്ന് ഓ‌ർമ്മപ്പെടുത്തി.

പഞ്ചസാര, ജയ അരി, മട്ട അരി എന്നിവയ്ക്ക് 50 പൈസ വീതമാണ് സപ്ലൈക്കോ വിലകുറച്ചത്. സബ്സിഡിയിതര നിത്യോപയോഗ സാധനങ്ങൾക്ക് സപ്ലൈക്കോയും വില കൂട്ടിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്, ഇതിൽ പ്രതിഷേധമുയരുന്നതിനിടെയാണ് സർക്കാരിന്റെ ഇടപെടൽ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sslc.jpg sslc.jpg
കേരളം20 mins ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം1 hour ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

വിനോദം

പ്രവാസി വാർത്തകൾ