Connect with us

കേരളം

മുല്ലപ്പെരിയാർ ജലനിരപ്പ് ഉടൻ താഴ്ത്തണമെന്ന് മേൽനോട്ട സമിതിക്ക് കത്ത്

mullaperiyar dam 8898c9ec daa7 11ea a443 929e5cf741bd

മഴ കനക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയുംവേഗം താഴ്ത്തിക്കൊണ്ടുവരാൻ തമിഴ്നാടിനു നിർദേശം നൽകണമെന്ന് ചീഫ് സെക്രട്ടറിയുടെ കത്ത്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാനാണ് ചൊവ്വാഴ്ച കത്തു നൽകിയത്.

അണക്കെട്ടിന്റെ ഉള്ളിലേക്കു വരുന്ന ജലത്തേക്കാൾ കൂടുതൽ ജലം ഓരോ ദിവസവും കൃത്യമായി പുറത്തേക്ക് ഒഴുക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം. അണക്കെട്ടിന്റെ റൂൾ കർവ് നവംബർ 30നുശേഷം 142 അടിയാണ്. എന്നാൽ, നവംബർ 30–ാം തീയതി രാവിലെ 4 മണിക്കു തന്നെ ജലനിരപ്പ് 142 അടിയിലെത്തിയതായി ചീഫ് സെക്രട്ടറിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നവംബർ 30ന് രാവിലെ 8 മണിക്കാണ് മുല്ലപ്പെരിയാറിലെ 9 ഷട്ടറുകളും തുറന്നത്. ടണലിലൂടെ 2300 ക്യുസെക്സ് വെള്ളവും അണക്കെട്ടിലൂടെ 4547.77 ക്യുസക്സ് വെള്ളവുമാണ് ഉച്ചയ്ക്കു 12 മണിക്ക് ഒഴുക്കിവിട്ടത്. പെട്ടെന്നു ജലം ഒഴുക്കി വിട്ടതോടെ വണ്ടിപ്പെരിയാറിൽ ജലനിരപ്പ് ഉയരുകയും ജനം പരിഭ്രാന്തിയിലാകുകയും ചെയ്തു. ചില വീടുകളിൽ വെള്ളം കയറി.

ഷട്ടറുകൾ തുറന്ന് 5700 ക്യുസെക്സ് വെള്ളം ഒഴുക്കിയതാണ് വെള്ളപൊക്കത്തിന് ഇടയാക്കിയത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി ലഭിക്കുന്നതിനാൽ അണക്കെട്ടിലേക്കു വരുന്ന വെള്ളത്തിനേക്കാൾ കൂടുതൽ വെള്ളം നേരത്തെ തുറന്നു വിട്ട് ജലനിരപ്പ് ക്രമപ്പെടുത്തണം. ജലനിരപ്പ് 142 അടിയിൽ കൂടുതലാകാൻ അനുവദിക്കരുതെന്നും കത്തിൽ ആവശ്യപ്പെട്ടു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം2 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം19 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം20 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം24 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ