കേരളം
കൊച്ചിയിൽ സ്ത്രീകൾക്ക് നേരെ അശ്ലീല പ്രദർശനം; യുവാവ് അറസ്റ്റിൽ
പ്രാങ്ക് വീഡിയോ ചിത്രീകരിക്കാനായി പൊതുവഴിയിൽ സ്ത്രീകൾക്കു നേരേ അശ്ലീല ചേഷ്ടകൾ കാണിച്ചതിന് യുവാവ് അറസ്റ്റിൽ. എറണാകുളം ചിറ്റൂർ റോഡ് സ്വദേശി ആകാശ് സൈമൺ മോഹൻ (26) ആണ് അറസ്റ്റിലായത്.
എറണാകുളത്ത് വിവിധ ഭാഗങ്ങളിൽനിന്ന് ഇയാൾ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്. സ്ത്രീകളെ ശല്യപ്പെടുത്തുംവിധം അശ്ലീല ചേഷ്ടകൾ കാണിക്കുകയും അടുത്തുചെന്ന് അരോചകമായി സംസാരിക്കുകയുമാണ് ഇയാള് വീഡിയോയ്ക്കായി ചെയ്യുന്നത്.
സ്ത്രീകളുടെ പ്രതികരണം സുഹൃത്തുക്കൾ മറഞ്ഞുനിന്ന് വീഡിയോയിലാക്കും.’ഡിസ്റ്റർബിങ് ദി ഫീമെയിൽസ് -കേരള പ്രാങ്ക്’ എന്ന പേരിൽ യൂട്യൂബ് ചാനലിൽ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഇതിനോടകം രണ്ട് വീഡിയോകൾ ഈ പേരിൽ പുറത്തുവിട്ടു.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രാങ്ക് വീഡിയോ പിടിച്ച് പങ്കുവയ്ക്കുകയാണ് ആകാശ് സൈമൺ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.