Connect with us

കേരളം

ജനങ്ങൾക്ക് നൽകുന്ന സാധനങ്ങളുടെ ഗുണം ഉറപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി

WhatsApp Image 2021 07 31 at 8.07.35 PM

ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും ഉറപ്പാക്കിയാകും ഓണം സ്‌പെഷൽ കിറ്റ് വിതരണം ആരംഭിക്കുക എന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. റേഷൻ കടകൾ വഴി നൽകുന്ന മുഴുവൻ ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്‌പെഷൽ ഭക്ഷ്യക്കിറ്റിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കുകയാണു ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവുകണ്ട് മോശപ്പെട്ട ഉൽപ്പന്നം വിതരണത്തിനെത്തിക്കുന്നത് അംഗീകരിക്കില്ല. ഓണം സ്‌പെഷൽ കിറ്റിലേക്കുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കർശനമായി ഉറപ്പാക്കിയാണു ടെൻഡർ നടപടി പൂർത്തിയാക്കിയത്. കിറ്റിലുള്ള എല്ലാ സാധനങ്ങളുടെയും കൃത്യമായ അളവും തൂക്കവും വ്യക്തമാക്കുന്ന പോസ്റ്റർ റേഷൻ കടകൾക്കു മുന്നിൽ പതിക്കും. ഇതുവഴി കിറ്റിലുള്ള ഓരോ ഉൽപ്പന്നത്തിന്റെയും അളവും ഗുണവും ഉപഭോക്താവിന് ഉറപ്പാക്കാനാകും.

റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളെല്ലാം അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശം നൽകി. അരി, പഞ്ചസാര, ഗോതമ്പ് തുടങ്ങി എല്ലാ ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം കർശനമായി ഉറപ്പാക്കിയേ വിതരണം ചെയ്യൂ. ഓണം പ്രമാണിച്ചു മുൻഗണനാ കാർഡുകാർക്ക് ഒരു ലിറ്ററും മുൻഗണനേതര കാർഡുകാർക്ക് അര ലിറ്ററും മണ്ണെണ്ണ അധികമായി നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ട്. അനർഹർ കൈവശം വച്ചിരുന്ന 1,27,443 കാർഡുകൾ തിരിച്ചേൽപ്പിച്ചു. ഈ കാർഡുകൾ എഎവൈ കാർഡിന് അർഹതയുള്ള ദരിദ്രരും കിടപ്പു രോഗികളുമായവർക്ക് ഓഗസ്റ്റ് 6 മുതൽ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഒരു കിലോ പഞ്ചസാര, അര ലിറ്റർ വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പാക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പാക്കറ്റ് (20 ഗ്രാം) ഏലയ്ക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണി സഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യക്കിറ്റിൽ ഉണ്ടാവുക. മുൻ മാസങ്ങളിലേതുപോലെ എഎവൈ, മുൻഗണന, മുൻഗണനേതര സബ്‌സിഡി, മുൻഗണനേതര നോൺ സബ്‌സിഡി എന്ന ക്രമത്തിലായിരിക്കും ഓണക്കിറ്റ് വിതരണം നടക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ