തൊഴിലവസരങ്ങൾ
പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 1110 അപ്രന്റിസ് ഒഴിവ്
ഊര്‍ജമന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ 1110 അപ്രന്റിസ് ഒഴിവ്. വിവിധ റീജണുകളിലാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. കേരളത്തില്‍ 21 ഒഴിവ്. സതേണ്‍ റീജന്‍ II-ലാണ് കേരളം ഉള്‍പ്പെടുന്നത്.
ഒഴിവുകള്‍:
കോര്‍പ്പറേറ്റ് സെന്റര്‍ ഗുരുഗ്രാം-44
നോര്‍ത്തേണ്‍ റീജന്‍ I (ഡല്‍ഹി-13, ഹരിയാണ-50, ഉത്തര്‍പ്രദേശ്-17, രാജസ്ഥാന്‍-43, ഉത്തരാഖണ്ഡ്-11)-134
നോര്‍ത്തേണ്‍ റീജന്‍ II (ജമ്മു ആന്‍ഡ് കശ്മീര്‍-21, ഹരിയാണ-20, പഞ്ചാബ്-32, ഹിമാചല്‍പ്രദേശ്-8, ചണ്ഡീഗഢ്-2)-83
നോണ്‍ത്തേണ്‍ റീജന്‍ III (ഉത്തര്‍പ്രദേശ്-90, ഉത്തരാഖണ്ഡ്-6)-96, ഈസ്റ്റേണ്‍ റീജന്‍-I (ബിഹാര്‍-52, ജാര്‍ഖണ്ഡ്-30)-82
ഈസ്റ്റേണ്‍ റീജന്‍ II (വെസ്റ്റ് ബംഗാള്‍-66, സിക്കിം-8)-74 •നോര്‍ത്ത് ഈസ്റ്റേണ്‍ റീജന്‍ (അരുണാചല്‍പ്രദേശ്-33, അസം-45, മണിപ്പുര്‍-10, മേഘാലയ-13, മിസോറം-6, നാഗാലാന്‍ഡ്-9, ത്രിപുര-11)-127, ഒഡിഷ പ്രോജക്ട്‌സ്-53, വെസ്റ്റേണ്‍ റീജന്‍ (മഹാരാഷ്ട്ര-64, ചത്തീസ്ഗഢ്-40, മധ്യപ്രദേശ്-4, ഗോവ-4)-112
വെസ്റ്റേണ്‍ റീജന്‍ II (മധ്യപ്രദേശ്-57, ഗുജറാത്ത്-58)-115 •സതേണ്‍ റീജന്‍ (ആന്ധ്രാപ്രദേശ്-43, തെലങ്കാന-33)-76
സതേണ്‍ റീജന്‍ II (കര്‍ണാടക-34, തമിഴ്‌നാട്-59, കേരള-21)-114.
വിഷയങ്ങള്‍: ഗ്രാജ്വേറ്റ് ഇലക്ട്രിക്കല്‍, ഗ്രാജ്വേറ്റ് സിവില്‍, ഗ്രാജ്വേറ്റ് കംപ്യൂട്ടര്‍ സയന്‍സ്, ഗ്രാജ്വേറ്റ് ഇലക്ട്രോണിക്‌സ്/ടെലികോം, ഡിപ്ലോമ സിവില്‍, ഡിപ്ലോമ ഇലക്ട്രിക്കല്‍, എച്ച്.ആര്‍. എക്‌സിക്യുട്ടീവ്, ഐ.ടി.ഐ. ഇലക്ട്രിക്കല്‍.
അപേക്ഷ: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.powergridindia.com കാണുക. അപേക്ഷിക്കുന്നതിനു മുന്‍പായി www.apprenticeshipindia.org അല്ലെങ്കില്‍ www.portal.mhrdnats.gov.in ല്‍ രജിസ്റ്റര്‍ചെയ്തിരിക്കണം. അവസാന തീയതി: ഓഗസ്റ്റ് 20.
യോഗ്യത: ഗ്രാജ്വേറ്റ് വിഭാഗത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്./ബി.എസ്സി. എച്ച്.ആര്‍. എക്‌സിക്യുട്ടീവ് വിഭാഗത്തില്‍ എം.ബി.എ. (എച്ച്.ആര്‍.)/എം.എസ്.ഡബ്ല്യു./പേഴ്‌സണല്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ബിരുദാനന്തരബിരുദ ഡിപ്ലോമ. മറ്റ് വിഷയങ്ങളില്‍ ബന്ധപ്പെട്ട ഡിപ്ലോമ/ഐ.ടി.ഐ