Connect with us

ആരോഗ്യം

ഈ കാലഘട്ടത്തിൽ വൃക്കയും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Published

on

WhatsApp Image 2021 07 09 at 9.55.55 PM

മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ മാ​ലി​ന്യ​ത്തെ പു​റ​ന്ത​ള്ളു​ന്ന അ​ദ്ഭു​ത പ്ര​ക്രി​യ നി​ര്‍​വ​ഹി​ക്കു​ന്ന പ്ര​ധാ​ന അ​വ​യ​വ​മാ​ണ് വൃ​ക്ക അ​ഥ​വാ കി​ഡ്നി. ഇ​തു​കൂ​ടാ​തെ ശ​രീ​ര​ത്തി​ലെ ര​ക്ത​സ​മ്മ​ര്‍​ദം, വെ​ള്ള​ത്തി​ന്‍റെ അ​ള​വ്, ധാ​തു​ല​വ​ണം ഇ​വ​യു​ടെ അ​ള​വ് ഇ​തെ​ല്ലാം നി​യ​ന്ത്രി​ക്കു​ന്നു. ര​ണ്ടു വൃ​ക്ക മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ ഉ​ണ്ടെ​ങ്കി​ലും ഒ​ന്നു​കൊ​ണ്ടും ഈ ​പ​റ​ഞ്ഞ പ്ര​ക്രി​യ​ക​ള്‍ ശ​രീ​ര​ത്തി​ന് ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്നു. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ത​ക​രാ​ര്‍ ഗു​രു​ത​ര​മാ​യ രോ​ഗാ​വ​സ്ഥ​യ്ക്കും മ​ര​ണ​ത്തി​നും വ​രെ ഇ​ട​യാ​ക്കി​യേ​ക്കാം.സ്ഥാ​യി​യാ​യ വൃ​ക്ക​സ്തം​ഭ​നം സം​ഭ​വി​ച്ച ഒ​രാ​ൾ​ക്ക് ഇ​ന്നു നി​ല​വി​ൽ ഉ​ള്ള ഏ​റ്റ​വും പ്ര​തീ​ക്ഷ ന​ല്കു​ന്ന ഒ​രു ചി​കി​ത്സാ മാ​ർ​ഗ​മാ​ണ് വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ. വൃ​ക്ക​സ്തം​ഭ​നം സം​ഭ​വി​ച്ച ഒ​രാ​ൾക്ക് പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യ ഒ​രു ബ​ന്ധു​വി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച ഒ​രാ​ളി​ൽ​നി​ന്നോ ആ​രോ​ഗ്യ​മു​ള്ള ഒ​രു വൃ​ക്ക ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ന​ല്കു​ന്പോ​ൾ അ​തി​നെ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ എ​ന്നു പ​റ​യു​ന്നു.

വൃ​ക്ക​സ്തം​ഭ​നം സം​ഭ​വി​ച്ച ഒ​രാ​ള്‍​ക്ക് പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യ ഒ​രു ബ​ന്ധു​വി​ല്‍ നി​ന്നോ അ​ല്ലെ​ങ്കി​ല്‍ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച ഒ​രാ​ളി​ല്‍​നി​ന്നോ ആ​രോ​ഗ്യ​മു​ള്ള ഒ​രു വൃ​ക്ക ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നൽകുമ്പോൾ അ​തി​നെ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ എ​ന്നു പ​റ​യു​ന്നു. പൂ​ര്‍​ണ​സു​ഖം, മെ​ച്ച​പ്പെ​ട്ട ജീ​വി​തം, ഡ​യാ​ലി​സി​സ് ഒ​ഴി​വാ​ക്കാം, സ​മ​യം, ശാ​രീ​രി​ക ക്ലേ​ശ​ങ്ങ​ള്‍, ഡ​യാ​ലി​സി​സ് അ​നു​ബ​ന്ധ​ പ്ര​ശ്ന​ങ്ങ​ള്‍ ഇ​വ​യി​ല്‍​നി​ന്നെ​ല്ലാം മു​ക്തി, ഭ​ക്ഷ​ണം, വെ​ള്ളം ഇ​വ​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കു​റ​യു​ന്നു. ജീ​വി​തം, ആ​യു​സ്, ഇ​വ നീ​ട്ടി​ല​ഭി​ക്കു​ന്നു. ​ശ​സ്ത്ര​ക്രി​യ ചെ​ല​വ് കൂ​ടു​ത​ലാ​ണെ​ങ്കി​ലും ര​ണ്ടോ മൂ​ന്നോ കൊ​ല്ലം ക​ഴി​യു​ന്പോ​ള്‍ വൃ​ക്ക സ്വീ​ക​രി​ച്ച ആ​ളിന്‍റെ മ​രു​ന്നി​ന്‍റെ ചെ​ല​വ് വ​ള​രെ കു​റ​യു​ന്നു. പു​രു​ഷ​നി​ല്‍ ലൈം​ഗി​ക​ജീ​വി​തം മെ​ച്ച​പ്പെ​ടു​ന്പോ​ള്‍ സ്ത്രീ​ക​ളി​ല്‍ ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന് സാ​ധ്യ​തയേ​റു​ന്നു.

വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലി​നു​ശേ​ഷവും ചില കാര്യങ്ങൾ ശ്ര​ദ്ധി​ക്കേ​ണ്ടതുണ്ട്. മ​രു​ന്ന് ഒ​രു കാ​ര​ണ​വ​ശാ​ലും നി​ര്‍​ത്ത​രു​ത്. ഇ​തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ വേ​ണം. ഒ​രു ദി​വ​സം മു​ട​ക്കു​ക, നി​ര്‍​ത്തു​ക ഇ​വ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​യാ​ല്‍ വൃ​ക്ക പ്ര​വ​ര്‍​ത്ത​നം ത​ക​രാ​റി​ലാ​കും. മ​രു​ന്ന് തീ​രു​ന്ന​തു​വ​രെ കാ​ക്കാ​തെ ആ​വ​ശ്യ​ത്തി​നു സ്റ്റോ​ക്ക് ചെ​യ്യു​ക. ഏ​തെ​ങ്കി​ലും കു​റി​പ്പ​ടി​യോ മ​റ്റു മ​രു​ന്നു​ക​ളോ പ​രീ​ക്ഷി​ക്ക​രു​ത്. ര​ക്ത​സ​മ്മ​ര്‍​ദം, മൂ​ത്ര​ത്തി​ന്‍റെ അ​ള​വ്, തൂ​ക്കം, ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര ഇ​തെ​ല്ലാം അ​ള​ന്ന് രേ​ഖ​പ്പെ​ടു​ത്തു​ക. ഡോ​ക്ട​റെ കാ​ണു​ക, മൂ​ത്ര – ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ക.

മ​റ്റൊ​രു ഡോ​ക്ട​റെ സ​മീ​പി​ക്കേ​ണ്ടി​വ​രുമ്പോ​ള്‍ ആ​ദ്യം​ത​ന്നെ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ലി​നു വി​ധേ​യ​നാ​യ വി​വ​രം പ​റ​യു​ക. ലാ​ബ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ശ​രി​യ​ല്ല എ​ന്നു തോ​ന്നി​യാ​ല്‍ മ​റ്റൊ​രു ലാ​ബി​ല്‍ കൂ​ടി പ​രി​ശോ​ധി​ക്കാം. * ദിവസം 3 ലി​റ്റ​ര്‍ വെ​ള്ള​മെ​ങ്കി​ലും കു​ടി​ക്ക​ണം. ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം കു​റ​വാ​ണെ​ങ്കി​ലും സ​മീ​കൃ​താ​ഹാ​രം ക​ഴി​ക്കാന്‍ ശ്ര​ദ്ധി​ക്കു​ക. നാ​ര് അ​ട​ങ്ങി​യ ഭ​ക്ഷ​ണ​വും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ട​ണം. ഭാ​രം നി​യ​ന്ത്രി​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കും. വ്യാ​യാ​മം നി​ര്‍​ബ​ന്ധ​മാ​ക്കു​ക. ക​ഠി​ന​മാ​യ ശാ​രീ​രി​ക അ​ധ്വാ​നം ഒ​ഴി​വാ​ക്കു​ക. വ്യാ​യാ​മം ചെ​യ്യു​ക. പ്ര​മേ​ഹം നി​യ​ന്ത്ര​ണ​ത്തി​ല്‍ ആ​യി​രി​ക്ക​ണം. ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം നി​യ​ന്ത്രി​ക്ക​ണം. അ​മി​ത​വ​ണ്ണം ആ​ക​രു​ത്. ആ​വ​ശ്യ​ത്തി​നു വെ​ള്ളം കു​ടി​ക്ക​ണം. പു​ക​വ​ലി​ക്ക​രു​ത്. വേ​ദ​ന​സം​ഹാ​രി​ക​ള്‍ അ​ധി​കം ഉ​പ​യോ​ഗി​ക്ക​രു​ത്.

രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് നല്ലത് എന്ന് കേട്ടിട്ടില്ലേ… അത് കൊണ്ട് തന്നെ വൃക്കകളുടെ ആരോഗ്യത്തിനും കുറച്ച് കരുതൽ നൽകണം.വെ​ള്ളം​ ​ധാ​രാ​ള​മാ​യി​ ​കു​ടി​ക്കു​ക.​ ​ന​മ്മു​ടെ​ ​ശ​രീ​ര​ത്തി​ലെ​ ​മാ​ത്ര​മ​ല്ല​ ​കി​ഡ്നി​യു​ടെ​ ​വി​ഷാം​ശം​ ​പു​റ​ന്ത​ള്ളാ​നും​ ​ഇ​ത് ​വ​ള​രെ​ ​പ്ര​ധാ​ന​മാ​ണ്.​ ​മൂ​ത്ര​മൊ​ഴി​ക്കാ​തെ​ ​ദീര്‍​ഘ​നേ​രം​ ​ഇ​രി​ക്കു​ന്ന​തും​ ​കി​ഡ്നി​യു​ടെ​ ​ആ​രോ​ഗ്യ​ത്തി​ന് ​ന​ല്ല​ത​ല്ല. ​ഇ​ല​ ​വര്‍​ഗ്ഗ​ങ്ങള്‍​ ​ധാ​രാ​ള​മാ​യി​ ​ക​ഴി​ക്കു​ന്ന​തും​ ​വ​ള​രെ​ ​ന​ല്ല​താ​ണ്. ​ ​

അ​ധി​കം​ ​എ​രി​വും​ ​മ​സാ​ല​യും​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണ​വും​ ​ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. പു​ക​വ​ലി​യും​ ​മ​ദ്യ​പാ​ന​വും​ ​പൂര്‍​ണ​മാ​യി​ ​ഒ​ഴി​വാ​ക്ക​ണം. സ്ട്രെ​സ്,​ ​ടെന്‍​ഷന്‍​ ​എ​ന്നി​വ​യും​ ​കി​ഡ്നി​യു​ടെ​ ​ആ​രോ​ഗ്യ​ത്തെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കാം. കി​ഡ്നി​ ​സ്റ്റോണ്‍​ ​സാ​ധ്യ​ത​ ​ഉ​ള്ള​വര്‍​ ​ക​ഴി​യു​ന്ന​തും​ ​കാ​പ്പി​ ​കു​ടി​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്കു​ക. എ​ള്ളി​ന്റെ​ ​അ​ള​വ് ​ആ​ഹാ​ര​ക്ര​മ​ത്തില്‍​ ​കൂ​ട്ടു​ന്ന​ത് ​ഗു​ണ​ക​ര​മാ​ണ്. ന​ല്ല​ ​ഉ​റ​ക്ക​വും​ ​കി​ഡ്നി​യു​ടെ​ ​ആ​രോ​ഗ്യ​ത്തി​ന് ​അ​ത്യാ​വ​ശ്യ​മാ​ണ്. ​ ​വേ​ദ​ന​ ​സം​ഹാ​ര​ ​ഗു​ളി​ക​ക​ളു​ടെ​ ​അ​മി​ത​ഉ​പ​യോ​ഗ​വും​ ​കി​ഡ്നി​യു​ടെ​ ​ആ​രോ​ഗ്യ​ത്തെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

arya rajendran.jpg arya rajendran.jpg
കേരളം2 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം5 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

gavi.jpeg gavi.jpeg
കേരളം1 day ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

Manjummal Boys.jpg Manjummal Boys.jpg
കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

kochi water metro.jpeg kochi water metro.jpeg
കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

farm1.jpg farm1.jpg
കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

വിനോദം

പ്രവാസി വാർത്തകൾ