ആരോഗ്യം
ഈ കാലഘട്ടത്തിൽ വൃക്കയും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും
മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അദ്ഭുത പ്രക്രിയ നിര്‍വഹിക്കുന്ന പ്രധാന അവയവമാണ് വൃക്ക അഥവാ കിഡ്നി. ഇതുകൂടാതെ ശരീരത്തിലെ രക്തസമ്മര്‍ദം, വെള്ളത്തിന്റെ അളവ്, ധാതുലവണം ഇവയുടെ അളവ് ഇതെല്ലാം നിയന്ത്രിക്കുന്നു. രണ്ടു വൃക്ക മനുഷ്യശരീരത്തില്‍ ഉണ്ടെങ്കിലും ഒന്നുകൊണ്ടും ഈ പറഞ്ഞ പ്രക്രിയകള്‍ ശരീരത്തിന് നടത്താന്‍ സാധിക്കുന്നു. ഇതിന്റെ പ്രവര്‍ത്തന തകരാര്‍ ഗുരുതരമായ രോഗാവസ്ഥയ്ക്കും മരണത്തിനും വരെ ഇടയാക്കിയേക്കാം.സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് ഇന്നു നിലവിൽ ഉള്ള ഏറ്റവും പ്രതീക്ഷ നല്കുന്ന ഒരു ചികിത്സാ മാർഗമാണ് വൃക്കമാറ്റിവയ്ക്കൽ. വൃക്കസ്തംഭനം സംഭവിച്ച ഒരാൾക്ക് പൂർണ ആരോഗ്യവാനായ ഒരു ബന്ധുവിൽ നിന്നോ അല്ലെങ്കിൽ മസ്തിഷ്കമരണം സംഭവിച്ച ഒരാളിൽനിന്നോ ആരോഗ്യമുള്ള ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നല്കുന്പോൾ അതിനെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്നു പറയുന്നു.
വൃക്കസ്തംഭനം സംഭവിച്ച ഒരാള്‍ക്ക് പൂര്‍ണ ആരോഗ്യവാനായ ഒരു ബന്ധുവില്‍ നിന്നോ അല്ലെങ്കില്‍ മസ്തിഷ്കമരണം സംഭവിച്ച ഒരാളില്‍നിന്നോ ആരോഗ്യമുള്ള ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നൽകുമ്പോൾ അതിനെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നു പറയുന്നു. പൂര്‍ണസുഖം, മെച്ചപ്പെട്ട ജീവിതം, ഡയാലിസിസ് ഒഴിവാക്കാം, സമയം, ശാരീരിക ക്ലേശങ്ങള്‍, ഡയാലിസിസ് അനുബന്ധ പ്രശ്നങ്ങള്‍ ഇവയില്‍നിന്നെല്ലാം മുക്തി, ഭക്ഷണം, വെള്ളം ഇവയിലെ നിയന്ത്രണങ്ങള്‍ കുറയുന്നു. ജീവിതം, ആയുസ്, ഇവ നീട്ടിലഭിക്കുന്നു. ശസ്ത്രക്രിയ ചെലവ് കൂടുതലാണെങ്കിലും രണ്ടോ മൂന്നോ കൊല്ലം കഴിയുന്പോള്‍ വൃക്ക സ്വീകരിച്ച ആളിന്റെ മരുന്നിന്റെ ചെലവ് വളരെ കുറയുന്നു. പുരുഷനില്‍ ലൈംഗികജീവിതം മെച്ചപ്പെടുന്പോള്‍ സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് സാധ്യതയേറുന്നു.
വൃക്കമാറ്റിവയ്ക്കലിനുശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മരുന്ന് ഒരു കാരണവശാലും നിര്‍ത്തരുത്. ഇതിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ഒരു ദിവസം മുടക്കുക, നിര്‍ത്തുക ഇവ എന്തെങ്കിലും ഉണ്ടായാല്‍ വൃക്ക പ്രവര്‍ത്തനം തകരാറിലാകും. മരുന്ന് തീരുന്നതുവരെ കാക്കാതെ ആവശ്യത്തിനു സ്റ്റോക്ക് ചെയ്യുക. ഏതെങ്കിലും കുറിപ്പടിയോ മറ്റു മരുന്നുകളോ പരീക്ഷിക്കരുത്. രക്തസമ്മര്‍ദം, മൂത്രത്തിന്റെ അളവ്, തൂക്കം, രക്തത്തിലെ പഞ്ചസാര ഇതെല്ലാം അളന്ന് രേഖപ്പെടുത്തുക. ഡോക്ടറെ കാണുക, മൂത്ര – രക്തപരിശോധന നടത്തുക.
മറ്റൊരു ഡോക്ടറെ സമീപിക്കേണ്ടിവരുമ്പോള്‍ ആദ്യംതന്നെ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ വിവരം പറയുക. ലാബ് റിപ്പോര്‍ട്ടുകള്‍ ശരിയല്ല എന്നു തോന്നിയാല്‍ മറ്റൊരു ലാബില്‍ കൂടി പരിശോധിക്കാം. * ദിവസം 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ഭക്ഷണനിയന്ത്രണം കുറവാണെങ്കിലും സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. നാര് അടങ്ങിയ ഭക്ഷണവും ഇതില്‍ ഉള്‍പ്പെടണം. ഭാരം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. വ്യായാമം നിര്‍ബന്ധമാക്കുക. കഠിനമായ ശാരീരിക അധ്വാനം ഒഴിവാക്കുക. വ്യായാമം ചെയ്യുക. പ്രമേഹം നിയന്ത്രണത്തില്‍ ആയിരിക്കണം. ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കണം. അമിതവണ്ണം ആകരുത്. ആവശ്യത്തിനു വെള്ളം കുടിക്കണം. പുകവലിക്കരുത്. വേദനസംഹാരികള്‍ അധികം ഉപയോഗിക്കരുത്.
രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് നല്ലത് എന്ന് കേട്ടിട്ടില്ലേ… അത് കൊണ്ട് തന്നെ വൃക്കകളുടെ ആരോഗ്യത്തിനും കുറച്ച് കരുതൽ നൽകണം.വെള്ളം ധാരാളമായി കുടിക്കുക. നമ്മുടെ ശരീരത്തിലെ മാത്രമല്ല കിഡ്നിയുടെ വിഷാംശം പുറന്തള്ളാനും ഇത് വളരെ പ്രധാനമാണ്. മൂത്രമൊഴിക്കാതെ ദീര്‍ഘനേരം ഇരിക്കുന്നതും കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഇല വര്‍ഗ്ഗങ്ങള്‍ ധാരാളമായി കഴിക്കുന്നതും വളരെ നല്ലതാണ്.
അധികം എരിവും മസാലയും അടങ്ങിയ ഭക്ഷണവും ഒഴിവാക്കേണ്ടതാണ്. പുകവലിയും മദ്യപാനവും പൂര്‍ണമായി ഒഴിവാക്കണം. സ്ട്രെസ്, ടെന്‍ഷന്‍ എന്നിവയും കിഡ്നിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. കിഡ്നി സ്റ്റോണ്‍ സാധ്യത ഉള്ളവര്‍ കഴിയുന്നതും കാപ്പി കുടിക്കുന്നത് ഒഴിവാക്കുക. എള്ളിന്റെ അളവ് ആഹാരക്രമത്തില്‍ കൂട്ടുന്നത് ഗുണകരമാണ്. നല്ല ഉറക്കവും കിഡ്നിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. വേദന സംഹാര ഗുളികകളുടെ അമിതഉപയോഗവും കിഡ്നിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.