കേരളം
സാധാരണക്കാരന്റെ ബജറ്റ് തെറ്റുമോ!!; പാല്‍ വില ലിറ്ററിന് 5 രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ
പാല്‍ വില ലിറ്ററിന് അഞ്ച് രൂപ വരെ കൂട്ടണമെന്നാവശ്യപ്പെട്ട് മില്‍മ ചെയര്‍മാന്‍. പ്രതിസന്ധിയിലായ ക്ഷിരകര്‍ഷകരെ സഹായിക്കാനാണെന്നാണ് മില്‍മയുടെ അവകാശവാദം. കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായും ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു.
ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ പാല്‍ വില വര്‍ധിപ്പിക്കുകയാണ് ഏകപോംവഴിയെന്ന് മില്‍മ മുന്നോട്ടുവെക്കുന്നു. ക്ഷീരവികസനവകുപ്പും സര്‍ക്കാരും മില്‍മയും കൂടിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. നിലവില്‍ ലിറ്ററിന് 5 രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് മില്‍മയുടെ ആവശ്യം.
എന്നാല്‍ മില്‍മ പാല്‍ വില ഇപ്പോള്‍ വര്‍ധിപ്പിക്കില്ലെന്ന് വകുപ്പ് മന്ത്രി പറഞ്ഞു.മില്‍മയുടെ ഇത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച അമൂലും പാല്‍ വില ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ചിരുന്നു