കേരളം
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മെഡിക്കൽ കോളേജിൽ ഇന്റർവ്യൂവിന് എത്തിയത് ആയിരങ്ങൾ
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾക്ക് പുല്ലുവില നൽകി ആരോഗ്യവകുപ്പിൽ ഇന്റർവ്യൂ.തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ച് അഭിമുഖം നടക്കുന്നത്.
ആശുപത്രി ജീവനക്കാരുടെ ഒഴിവുകളിലേക്കുള്ള അഭിമുഖത്തിനായി ആയിരക്കണക്കിനാളുകളാണ് എത്തിയത്. പത്രങ്ങളില്‍ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി എത്തിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. യാതൊരു ക്രമീകരണവുമില്ലാതെയാണ് അഭിമുഖം നടത്തിയതെന്നും ഇവര്‍ പറയുന്നു.
രാവിലെ ആറരമുതല്‍ തന്നെ ആശുപത്രി വളപ്പ് ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് നിറഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അഭിമുഖത്തിനാളുകള് കൂട്ടത്തോടെ എത്തിയത് വാര്‍ത്തയായതിനെ തുടര്‍ന്ന് പൊലീസ് എത്തി ഉദ്യോഗാര്‍ത്ഥികളെ ഒഴിപ്പിക്കുകയായിരുന്നു.
അഭിമുഖത്തിനായി എത്തിയ ഉദ്യോഗാര്‍ഥികളുടെ ബയോഡാറ്റ വാങ്ങി അധികൃതര്‍ക്ക് നല്‍കിയതായും ഇന്റര്‍വ്യൂ പിന്നീട് നടത്തുമെന്നും പൊലീസ് അറിയിച്ചു. പത്രങ്ങളിലെ പരസ്യം കണ്ടുകൊണ്ടാണ് ഇത്രയധികം ആളുകള്‍ അഭിമുഖത്തിനായി എത്തിയതെന്നും പൊലീസ് പറഞ്ഞു.