Connect with us

കേരളം

സോഷ്യൽ മീഡിയയിൽ വൈറലായ ആ മിടുക്കിയെ ഒടുവിൽ കണ്ടെത്തി

WhatsApp Image 2021 06 06 at 6.32.10 PM

കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ ലോകത്തു നിറഞ്ഞു നിൽക്കുകയാണ് ഒരു മിടുക്കി കുട്ടി.
സിറ്റി സ്ലoസ് എന്ന ആൽബത്തിലെ ” Run Run I’m Gonna Get It ” എന്ന മനോഹര ഗാനത്തിനൊപ്പം അഭിനയിച്ച കൊച്ചു മിടുക്കിയുടെ പ്രകടനം അവിശ്വസനീയം ആയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഫേസ്ബുക്ക് വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾ ഈ മിടുക്കിയുടെ പ്രകടനം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കാഴ്ചയിൽ ഒരു മലയാളിത്തം തോന്നുന്ന ആ സുന്ദരിക്കുട്ടിയെ തിരക്കി ഇറങ്ങി സോഷ്യൽ ലോകം. ആ കുഞ്ഞു താരത്തിനെ കുറിച്ചറിയാൻ എല്ലാവർക്കും ആകാംഷയായി. തന്റെ മുഖത്ത് വിരിഞ്ഞ ഭാവാഭിനയങ്ങളിലൂടെ വെറും 15 സെക്കൻഡിൽ സമൂഹ മാധ്യമങ്ങളെ അത്രത്തോളം പിടിച്ചുലച്ചു ആ സുന്ദരി കുട്ടി.

ഏയ്ഞ്ചൽ റിതി എന്നാണ് ആ കുഞ്ഞു കലാകാരിയുടെ പേര്. കാഴ്ചയിൽ ഒരു മലയാളി കുട്ടിയാണെന്ന് പലർക്കും തോന്നിയെങ്കിലും ആള് മലയാളി അല്ല. കൊൽക്കത്ത സ്വദേശിയാണ് യുകെജിയിൽ പഠിക്കുന്ന അഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഈ സുന്ദരിക്കുട്ടി. കൊൽക്കത്ത സ്വദേശികളായ രവി മേഹ്തയുടെയും ജ്യോതി മെഹ്റയുടെയും ഏക മകളാണ് ഏയ്ഞ്ചൽ റിതി. അച്ഛൻ രവി മേഹ്ത ബിസ്സിനെസ്സുകാരനും അമ്മ ജ്യോതി മെഹ്‌റ പോലീസ് കോൺസ്റ്റബിളും ആണ്. വളരെ ചെറുപ്പത്തിലേ തന്നെ റിതി അഭിനയിക്കാനുള്ള തന്റെ കഴിവ് പ്രകടമാക്കിയിരുന്നു എന്ന് ‘അമ്മ പറയുന്നു. അങ്ങനെ അവളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ആണ് ടിക്‌റ്റോക്കിലും യൂട്യുബിലും ഒക്കെ മകളുടെ പേരിൽ അകൗണ്ട് തുടങ്ങുന്നത്.

നിരവധിപേർ ഈയൊരു ഗാനത്തിന് റീൽസ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ഇത്രയും പെർഫെക്ഷൻ ഓടെ, ഇത്രയും ആറ്റിട്യൂട്യോടെ, ഇത്രയും മനോഹരമായി മറ്റാരും അവതരിപ്പിച്ചിട്ടില്ല. അതും ബാലപാഠങ്ങൾ പഠിച്ചു വരുന്ന ഒരു ചെറിയ കുട്ടിയിൽ നിന്നും ഇത്തരം ഒരു ഇംഗ്ലീഷ് വരികൾക്ക് അഭിനയത്തോടൊപ്പം, വരികളുടെ ലിപ്സിങ്കിങ്യും വഴങ്ങുക എന്നത് അസാധ്യമാണ്. ഇത് കണ്ട് ഞെട്ടി കണ്ണു തള്ളിയിരിക്കുകയാണ് കാണികളെല്ലാം. മുഖത്ത് റൂഡ് ആറ്റിറ്റ്യൂടും, മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങളും, കണ്ണുകൾ കൊണ്ട് കഥപറയുന്ന അഭിനയമികവും, പുരികം കൊണ്ടുള്ള നൃത്തവും, തലകൾ ചരിച്ചു കൊണ്ടുള്ള പൊടുന്നനെയുള്ള ഇൻസ്റ്റന്റ് റിയാക്ഷനും ഒക്കെ കോർത്തിണക്കി കൊണ്ടാണ് ഈ കുട്ടി ഈ ഗാനത്തിന്റെ റീൽസ് അവതരിപ്പിച്ചത്.

പിരികം പൊക്കി പ്രിയ വാരിയർ വൈറലായത് നാം എല്ലാവരും കണ്ടതാണ്. എന്നാൽ അതിനെ കടത്തിവെട്ടുന്ന ഒരു അതി മനോഹര ആറ്റിറ്റ്യൂഡ് പിരികം പൊക്കൽ ആണ് ഈ വീഡിയോയുടെ അവസാനം ഈ മിടുക്കി നല്ല വഴക്കത്തോടെ ചെയ്തത്. ഇതൊക്കെ കണ്ടു ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും ഈ കുട്ടിയെ കാണുകയാണ് സമൂഹമാധ്യമങ്ങൾ.

വീഡിയോ കാണാം

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം4 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം21 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം22 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ