Connect with us

കേരളം

ലൈഫ് മിഷൻ പദ്ധതിയിൽ തോട്ടം തൊഴിലാളികൾക്കും വീട് നൽകുമെന്ന് മന്ത്രി വി .ശിവൻകുട്ടി

Published

on

7

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനം ഫൗണ്ടേഷന്‍ കേരള മുഖേന തോട്ടം മേഖലയിലെ ഭവന രഹിതരായ  തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി .ശിവൻകുട്ടി പറഞ്ഞു.

കൂടാതെ  തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ
ആര്‍.പി.എല്‍ പുനലൂരിലുള്ള തൊഴിലാളികള്‍ക്ക് ഭവനം
ഫൗണ്ടേഷന്‍ കേരള മുഖേന കുളത്തൂപ്പുഴ എസ്‌റ്റേറ്റില്‍ 40 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ സ്വീകരിച്ചു വരുന്നു. ഇതില്‍ 6 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പി. എസ് സുപാൽ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി പറഞ്ഞു.

തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍
നല്‍കുന്നതിന് ആവശ്യമായ ചെലവ് അസോസിയേഷന്‍ ഓഫ് പ്ലാന്റേഷന്‍സ്  വഹിക്കാമെന്ന് ഏറ്റിട്ടുണ്ട്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് തോട്ടം മേഖലയില്‍ തന്നെ വാക്‌സിനേഷന്‍ നല്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള സോഷ്യല്‍ സെക്യൂരിറ്റി കോഡ് നിലവില്‍ വരുന്ന മുറയ്ക്ക് തോട്ടം തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ. പദ്ധതിയില്‍ Optional Coverage ലഭിക്കുന്നതാണ്.

തോട്ടം തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 58 വയസ്സില്‍  നിന്നും 60 ആക്കി ഉയര്‍ത്തി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഒരു കേസ് നിലവിലുണ്ട്. ഇക്കാര്യത്തില്‍ കോടതിയില്‍ വസ്തുതാ വിവരണ പത്രിക (Statement of Facts) സമര്‍പ്പിച്ചിരിക്കുകയാണ്.തോട്ടങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍, തോട്ടത്തിന്റെ ഘടനയില്‍ മാറ്റം വരുത്താതെ തന്നെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക്  ഉപയോഗിക്കാമെന്ന വസ്തുത സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്റേഷന്‍ പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെടുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ മരണപ്പെടുന്ന തൊഴിലാളികളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് വനം വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ മരണമടയുന്ന തോട്ടം തൊഴിലാളികളുടെ ആശ്രിതര്‍ക്ക്  തൊഴില്‍ വകുപ്പ് മുഖേന ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

idukki.jpeg idukki.jpeg
കേരളം7 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ponmudi.jpg ponmudi.jpg
കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

20240518 170921.jpg 20240518 170921.jpg
കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

20240518 131357.jpg 20240518 131357.jpg
കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ