Connect with us

ദേശീയം

കുതിച്ചുയരുന്ന ഇന്ധനവില; കേന്ദ്ര നിലപാടിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി

petrol price hike e1610601922535

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കാതിരിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ വർധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്ന കേന്ദ്ര സർക്കാർ വാദം വിചിത്രമാണെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.

ഇന്ധനവില വർധന വരുത്തുന്ന നിലപാടിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നാണ് സംസ്ഥാന സർക്കാരിൻറെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സി.എച്ച്. കുഞ്ഞമ്പുവിൻറെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി. അതേസമയം രാജ്യത്ത് പെട്രോൾ, ഡീസൽ വില റെക്കോഡ് ഉയരത്തിലാണ്. പെട്രോൾ വില ലിറ്ററിന് മുംബൈയിൽ 100 രൂപ കടന്നപ്പോൾ കേരളത്തിൽ പലയിടത്തും 95 രൂപയുടെ മുകളിലെത്തി. ഒരു ലിറ്റർ ഡീസലിന് കൊച്ചി നഗരത്തിലൊഴികെ കേരളത്തിലെങ്ങും 90 രൂപയുടെ മുകളിലായി. മുംബൈയിൽ ഡീസൽവില 92 കടന്നു.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കാരണം ഇടക്കാലത്ത് നിർത്തിവെച്ചിരിക്കുകയായിരുന്ന വിലവർധന തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും നടപ്പാക്കുകയാണ്. മേയ് നാലുമുതൽ ഇതുവരെ ഒരുമാസത്തിനുള്ളിൽ 17 തവണയാണ് ഇന്ധനവില കൂട്ടിയത്. ചൊവ്വാഴ്ച പെട്രോളിന് 26 പൈസവരെയും ഡീസലിന് 24 പൈസ വരെയുമാണ് കൂടിയത്. കൊച്ചി നഗരത്തിൽ പെട്രോളിന് 94.33 രൂപയിൽനിന്ന് 94.59 രൂപയായും ഡീസലിന് 89.74 രൂപയിൽനിന്ന് 89.98 രൂപയുമായാണ് ചൊവ്വാഴ്ച കൂടിയത്.

അസംസ്കൃത എണ്ണയുടെ വിലവർധന ചൂണ്ടിക്കാട്ടിയാണ് തുടർച്ചയായി വിലകൂട്ടുന്നത്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി വൻതോതിൽ വർധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലേക്കെത്താൻ കാരണമെന്ന് കണക്കുകൾ തെളിയിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240518 131357.jpg 20240518 131357.jpg
കേരളം3 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

internal committee.jpeg internal committee.jpeg
കേരളം7 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം8 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം8 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം9 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ