Connect with us

ആരോഗ്യം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, 3 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Published

on

rain fall e1610351567226

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ടൗട്ടെ എന്ന അതി തീവ്ര ചുഴലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. ഇപ്പോൾ ഗോവൻ തീരത്തിന് 150 കിലോമീറ്റർ അകലെയാണ് സ്ഥാനം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ഗുജറാത്ത് തീരം തൊടും. മുംബൈയിലും ഗുജറാത്തിലും അതീവ ജാഗ്രത മുന്നറിയിപ്പാണ്.

അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം സംസ്ഥാനത്ത് ഇന്നും മഴ തുടരും. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കേരളതീരത്ത് നിന്ന് അകന്നെങ്കിലും അറബിക്കടൽ പ്രക്ഷുബ്ദമായിരിക്കും. ഇന്നും ശക്തമായ കടലാക്രമണവും കാറ്റും ഉണ്ടാകും. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകുന്നേരത്തിനു ശേഷമേ മഴയ്ക്ക് ശമനം ഉണ്ടാകൂ. കടലിൽ പോകുന്നതിന് പൂർണ്ണ വിലക്കുണ്ട്.

തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ശക്തി കുറഞ്ഞതിനാൽ എറണാകുളം ജില്ലയിലും മഴയുടെ ശക്തി കുറഞ്ഞു. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ക്യാംപുകളിലേക്ക് മാറിയ 143 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ചെല്ലാനത്ത് കടൽക്ഷോഭം ഉണ്ടായമേഖലയിൽ താമസിച്ചിരുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. എൻഡിആ‌എഫിൻ്റെ ഒരു സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. മഴയുടെ അളവ് കുറഞ്ഞതിനാൽ കൊച്ചി നഗരത്തിലുൾപ്പടെ രൂപപ്പെട്ട വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. തൃശൂർ നഗരതിലും തീരദേശത്തും രാത്രി മഴ പെയ്തെങ്കിലും ശക്തമായിരുന്നില്ല. കൊടുങ്ങല്ലൂർ ചാവക്കാട് എറിയാട് എന്നിവിടങ്ങളിൽ കടൽ ക്ഷോഭം തുടർന്നു. 354 പേരെ ക്യാമ്പ് ലേക്ക് മാറ്റി.

കനത്ത മഴയിൽ ഇടുക്കി ജില്ലയില്‍ വ്യാപക കൃഷി നാശമുണ്ടായി. നിരവധി വീടുകൾ തകർന്നു. കാറ്റിൽ മരങ്ങൾ വ്യാപകമായി ഒടിഞ്ഞ് വീഴുന്നതാണ് പ്രധാന പ്രതിസന്ധി. കോഴിക്കോട് ഫറോക്ക് വാക്കടവ്, ബേപ്പൂ‍ർ, ഗോതീശ്വരം, കപ്പലങ്ങാടി, കൊയിലാണ്ടി ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ബേപ്പൂർ, പൂണാർ വളപ്പിൽ ശക്തമായ കടൽക്ഷോഭത്തിൽ വീടിന്‍റെ മതിലിടിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കുപറ്റി. അതേസമയം, കാസർകോട് രാവിലെ ശക്തമായ മഴ തുടരുകയാണ്. തീരമേഖലയിൽ ശക്തമായ കടലാക്രമണവുമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

agri insurance.jpeg agri insurance.jpeg
കേരളം2 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം3 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

kozhikode medical college.jpg kozhikode medical college.jpg
കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

Screenshot 20240516 120300 Opera.jpg Screenshot 20240516 120300 Opera.jpg
കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

admission.jpeg admission.jpeg
കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

school bus mvd.jpeg school bus mvd.jpeg
കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

driving test.jpeg driving test.jpeg
കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ