കേരളം
ചെന്നിത്തലയ്ക്ക് കുരുക്ക്: നിയമനടപടി സ്വീകരിക്കുമെന്ന് ഇരട്ട സഹോദരന്മാർ
ഇരട്ടവോട്ട് പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഡാറ്റാ പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട പരാതികളുയരുന്നതിനിടെ പലരുടെയും പേരുകൾ രണ്ട് പ്രാവശ്യം ഒരേ ലിസ്റ്റിൽ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇതിന് പിന്നാലെ ലിസ്റ്റിൽ ഉൾപ്പെട്ട ഇരട്ട ലഹോദരങ്ങളാണ് ഇപ്പോൾ പ്രതിപക്ഷ നേതാവിനെതിരെ എത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് പുറത്ത് വിട്ട പട്ടികയിൽ ഇരട്ടസഹോദരങ്ങളെ തെറ്റായി ഉൾപ്പെടുത്തിയെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇരട്ട സഹോദരങ്ങൾ രംഗത്തെത്തിയത്.
ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം ബൂത്ത് നമ്പറിലെ വോട്ടർമാരായ അരുണും വരുണുമാണ് പരാതിയുമായി രംഗത്തെത്തിയത്. ചെന്നിത്തലയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.