Connect with us

കേരളം

തലശ്ശേരിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഹരജി നാളത്തേക്ക്​ മാറ്റി; ഗുരുവായൂര്‍ സ്​ഥാനാര്‍ഥിയുടെ ഹരജിയില്‍ വാദം തുടരുന്നു

Published

on

145

തലശ്ശേരി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെതിരായ ഹരജി നാളെ പരിഗണിക്കാനായി ഹൈകോടതി മാറ്റി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എന്‍. നഗരേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഗുരുവായൂരില്‍ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട ഹരജി ഇപ്പോള്‍ കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. ചിഹ്നം അനുവദിക്കാന്‍ സംസ്ഥാന പ്രസിഡന്‍റിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡന്‍റ് ഒപ്പിട്ട ഫോം എ സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് തലശേരിയില്‍ പത്രിക നല്‍കിയ ബി.ജെ.പി സ്ഥാനാര്‍ഥിയും കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റുമായ എന്‍. ഹരിദാസിന്‍റെ ആരോപണം.
ഫോം എയും ബിയും പത്രികക്ക്​ ഒപ്പം നല്‍കിയിരുന്നു. എന്നാല്‍ ഫോം എയില്‍ ഒപ്പിട്ടില്ല എന്ന അപാകത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരുത്തുന്നതിനായി മാര്‍ച്ച്‌ 19 ന് അത് മടക്കി നല്‍കാന്‍ വരണാധികാരിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന 20 ന് ദേശീയ പ്രസിഡന്‍റ്​ ഒപ്പിട്ട ഫോം എ പത്രികക്ക്​ ഒപ്പം നല്‍കിയെങ്കിലും സ്വീകരിച്ചില്ല.

തുടര്‍ന്ന് ഫോം എ നല്‍കിയിട്ടില്ല എന്ന പേരില്‍ തള്ളുകയായിരുന്നു. കരുതിക്കൂട്ടിയാണ് വരണാധികാരി ഈ നിലപാട് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ പത്രികക്ക്​ ഒപ്പം നല്‍കിയ ഫോം എ സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും പത്രിക സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും മത്സരിക്കാന്‍ അനുവദിക്കുകയും ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.

നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിക്കുന്ന ഫോം ബിയില്‍ സംസ്ഥാന പ്രസിഡന്‍റിന്‍റെ ഒപ്പില്ല എന്ന കാരണത്താലാണ് തന്‍റെ പത്രിക തള്ളിയതെന്ന് ഗുരുവായൂര്‍ സ്ഥാനാര്‍ഥിയായ മഹിള മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ്​ നിവേദിത സുബ്രഹ്മണ്യന്‍റെ ഹരജിയില്‍ പറയുന്നു.

എന്നാല്‍ എ, ബി ഫോമുകളില്‍ ഒപ്പിടാത്തത് പത്രിക തള്ളാന്‍ കാരണമല്ല. ഈ സാഹചര്യത്തില്‍ വരണാധികാരി ഏകപക്ഷീയവും സ്വേഛാപരവും ശരിയല്ലാത്തതുമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. അധികാര ദുര്‍വിനിയോഗമാണ്. അതിനാല്‍, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

Mosquito.jpg Mosquito.jpg
കേരളം2 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

20240507 130225.jpg 20240507 130225.jpg
കേരളം3 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

sex education .jpeg sex education .jpeg
കേരളം6 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

sslc.jpg sslc.jpg
കേരളം7 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം7 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ